മാണിയ്ക്ക് മാതൃക കാണിക്കാന്‍ പി സി ജോര്‍ജ് എം.എല്‍.എ സ്ഥാനം രാജി വെച്ചു
കോട്ടയം :പി സി ജോര്‍ജ് എം.എല്‍.എ സ്ഥാനം രാജി വെച്ചു. തന്റെ രാജി മാണിയ്ക്കുള്ള മാതൃകയാണെന്നും അദ്ദേഹം അറിയിച്ചു. കോട്ടയം പ്രസ് ക്ലബില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് ജോര്‍ജ് രാജി കാര്യം പ്രഖ്യാപിച്ചത്.
നിയമസഭാ സ്പീക്കര്‍ക്ക് രാജിക്കത്ത് 12 നു രാവിലെ തന്നെ സമര്‍പ്പിക്കുമെന്നും പി.സി. ജോര്‍ജ് വ്യക്തമാക്കി. മാണിയ്ക്ക് മാത്രമല്ല ഉമ്മന്‍ ചാണ്ടിയ്ക്കും അഴിമതിയില്‍ പങ്കുണ്ടെന്നും മുഖ്യമന്ത്രി സ്ഥാനം രാജി വെച്ച് ഉമ്മന്‍ ചാണ്ടി തെരഞ്ഞെടുപ്പ് നേരിടണമെന്നും എങ്കില്‍ മാത്രമേ കോണ്‍ഗ്രസ് രക്ഷപെടുകയുള്ളൂവെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
ബാര്‍ കോഴക്കേസില്‍ മന്ത്രിസ്ഥാനം രാജി വെക്കില്ലെന്നും തന്റെ മനസ്സാക്ഷിയോട് തെറ്റ് ചെയ്തിട്ടില്ലെന്നും ന്ന് ധനമന്ത്രി കെ.എം മാണി യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ച സാഹചര്യത്തിലാണ് പി.സി ജോര്‍ജിന്റെ രാജി.
Photo Courtesy: Google/ images may be subjected to copyright