മതം വ്യക്തികളുടെ സ്വകാര്യതയാണെന്ന് ഡോ.മന്‍മോഹന്‍ സിംഗ്

മതം വ്യക്തികളുടെ സ്വകാര്യതയാണെന്ന് ഡോ.മന്‍മോഹന്‍ സിംഗ്

India's Prime Minister Manmohan Singh smiles before his meeting with Russian President Dmitry Medvedev in New Delhi December 5, 2008. Medvedev said on Thursday Russia might lease out nuclear-powered submarines to India as part of deepening defence ties. REUTERS/B Mathur (INDIA)

ദില്ലി: മതം വ്യക്തികളുടെ സ്വകാര്യതയാണെന്നും ഭരണകൂടം ഉള്‍പ്പെടെയുള്ള ഒരു ശക്തിക്കും അതില്‍ കടന്നു കയറാനാവില്ലെന്നും മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ്. ഒരു മതത്തിന്റെ വിശ്വാസങ്ങള്‍ വ്യക്തികളില്‍ അടിച്ചേല്‍പ്പിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യത്തിനും വിശ്വാസത്തിനും എതിരെ നടക്കുന്ന അതിക്രമങ്ങളില്‍ ആശങ്കയുണ്ടെന്നും ഒരു മതേതര റിപ്പബ്ലിക്കില്‍ ഒരു മതത്തിന്റെ അടിസ്ഥാനത്തില്‍ ദേശീയനയങ്ങള്‍ക്കോ ഭരണത്തിനോ രൂപം നല്‍കാനാവില്ലെന്നും മന്‍മോഹന്‍ സിങ് കൂട്ടിച്ചേര്‍ത്തു.

അഭിപ്രായവ്യത്യാസങ്ങളെ അടിച്ചമര്‍ത്തുന്നത് രാജ്യത്തിന്റെ സാമ്പത്തികവികസനത്തിന് തടസ്സമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ വര്‍ധിച്ചുവരുന്ന അസഹിഷ്ണുതക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 

Photo Courtesy:Google/ Images may be subjected to copyright

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.