ബി.ജെ.പി-എസ്.എന്.ഡി.പി സഖ്യം വിലപ്പോവില്ല: വി.എസ് അച്യുതാനന്ദന്
ആലപ്പുഴ: ബി.ജെ.പിയുമായുള്ള എസ്.എന്.ഡി.പിയുടെ സഖ്യം തെരഞ്ഞെടുപ്പില് വിലപ്പോവില്ലെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്. തെരഞ്ഞെടുപ്പോടെ അവരുടെ നില പരിതാപകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളിക്കും മകന് തുഷാര് വെള്ളാപ്പള്ളിക്കുമെതിരെ അന്വേഷണം വേണമെന്നും വി.എസ് ആവശ്യപ്പെട്ടു. മൈക്രോ ഫിനാന്സ് തട്ടിപ്പ് പോലുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തില് വെള്ളാപ്പള്ളി നടേശന് എസ്.എന്.ഡി.പി യോഗം ജനറല് സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
പഞ്ചായത്ത് തെരഞ്ഞെടുപ്പില് എല്.ഡി.എഫിന് മികച്ച വിജയം നേടാന് സാധിക്കുമെന്നും വി.എസ് പറഞ്ഞു. ആലപ്പുഴയില് മാധ്യമപ്രവര്ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Photo Courtesy:Google/ Images may be subjected to copyright

