കാര്‍ക്കൂന്തലഴകിന് നാരങ്ങാവിദ്യകള്‍…

കാര്‍ക്കൂന്തലഴകിന് നാരങ്ങാവിദ്യകള്‍…

funny-lemon-girl-770x963കാലമെത്ര മാറിയിട്ടും മുടിയുടെ കാര്യത്തില്‍ യാരൊരു കോംപ്രമൈസിനും സുന്ദരിമാര്‍ തയ്യാറല്ല. മുടിയുടെ പരിചരണത്തിനുവേണ്ടി എത്ര സമയം വേണമെങ്കിലും ചിലവഴിക്കാന്‍ ഇവര്‍ മടിക്കാറില്ല. ഇതാ മുടിയുടെ പരിചരണത്തിനായി ചില നാരങ്ങാവിദ്യകള്‍…

lemonമൂന്നു സ്പൂണ്‍ തേങ്ങാപ്പാലെടുത്ത് ഇതില്‍ പകുതി നാരങ്ങ പിഴിഞ്ഞ നീരു ചേര്‍ത്ത് തലയോടില്‍ തേച്ചു പിടിപ്പിക്കുന്നത് മുടി വളരാന്‍ സഹായിക്കും.

lemonകറ്റാര്‍വാഴയുടെ നീരും ചെറുനാരങ്ങാനീരും ചേര്‍ന്ന മിശ്രിതം തലയോട്ടിയിലും തലമുടിയിലും തേച്ചുപിടിപ്പിച്ച് 15 മിനിറ്റിനു ശേഷം മുടി കഴുകുന്നത് മുടി കൊഴിച്ചില്‍ തടയും.

lemonതലമുടി തഴച്ചു വളരാന്‍ ഒരു കോഴിമുട്ടയുടെ വെള്ളയും രണ്ട് ടീസ്പൂണ്‍ ചെറുനാരങ്ങാനീരും യോജിപ്പിച്ച് പുരട്ടി ഇരുപത് മിനിട്ടിനു ശേഷം കഴുകിക്കളയുക.

lemonമുടി തഴച്ചുവളരാന്‍ ചൂടാക്കിയ വെളിച്ചെണ്ണ മുടിയില്‍ പുരട്ടിയ ശേഷം നാരങ്ങയും പാളയന്‍കോടന്‍പഴവും ചേര്‍ത്തരച്ച മിശ്രിതം നല്ലപോലെ തേച്ചുപിടിപ്പിച്ച് അര മണിക്കൂറിനുശേഷം കഴുകിക്കളയാം.

lemonനാരങ്ങാനീരും തേയില വെള്ളവുമായി കൂട്ടി യോജിപ്പിച്ച് തലയില്‍ തേക്കുന്നത് താരന്‍ തടയും.

lemonമൂന്ന് കപ്പ് വെള്ളത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര് ചേര്‍ത്ത് നന്നായി ഇളക്കി ഷാമ്പു ചെയ്തതിന് ശേഷം മുടിയില്‍ പുരട്ടി പത്ത് മിനിറ്റിനു ശേഷം കഴുകുക. മുടി തിളങ്ങും.

lemonഓരോ ടേബിള്‍സ്പൂണ്‍ വീതം ഒലീവ് എണ്ണയും, തേനും, ചെറുനാരങ്ങനീരും ചേര്‍ത്ത് തലയില്‍ തേച്ചു പിടിപ്പിച്ച് അര മണിക്കൂറിനു ശേഷം കഴുകാം. മുടി തിളങ്ങും.

lemonനെല്ലിക്കാനീരില്‍ ഒരു ടീസ്പൂണ്‍ ബദാം എണ്ണയും കുറച്ച് നാരങ്ങാനീരും ചേര്‍ത്ത് രാത്രികാലങ്ങളില്‍ തല മസാജ് ചെയ്യുന്നത് അകാലനര തടയും.

leഒരു കപ്പ് കറ്റാര്‍ വാഴ ജെല്ലില്‍ ഒരു ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ച് മുടിയിലും തലയോടിലും പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുന്നത് മുടി കൊഴിച്ചില്‍ തടഞ്ഞ് മൃദുവാക്കും.

lemonഒരുമുട്ട, അഞ്ച് ടേബിള്‍സ്പൂണ്‍ ഹെന്ന, ഒരു പകുതി ചെറുനാരങ്ങയുടെ നീര് എന്നിവ ഒരു കപ്പ് ഇളം ചൂടുവെള്ളത്തില്‍ ചേര്‍ത്ത് തലയോട്ടിയില്‍ തേച്ച് രണ്ട് മണിക്കൂറിന് ശേഷം ഷാംപൂ ഇട്ട് കഴുകാം. മുടി വളര്‍ച്ചയെ സഹായിക്കും.

orഒരു കപ്പ് ചെറുനാരങ്ങാനീരില്‍ കാല്‍കപ്പ് ചൂടുവെള്ളവും ഒരു കപ്പ് ഓറഞ്ച് ജ്യൂസും ചേര്‍ത്ത് മുടിയില്‍ സ്‌പ്രേ ചെയ്യുന്നത് മുടിയിഴകള്‍ നന്നായി വളരുന്നതിന് സഹായിക്കും.

 

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.