ലേ മോണ്ടേ ദുബായ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് മിസ് സൗത്ത് ഇന്ത്യ 2016 കേരള ഓഡിഷന്‍ നവംബര്‍ 29ന്

ലേ മോണ്ടേ ദുബായ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് മിസ് സൗത്ത് ഇന്ത്യ 2016 കേരള ഓഡിഷന്‍ നവംബര്‍ 29ന്

msiകൊച്ചി: തെന്നിന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി പെഗാസസ് ഇവന്റ് മേക്കേഴ്‌സ് നടത്തുന്ന ലേ മോണ്ടേ ദുബായ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് മിസ് സൗത്ത് ഇന്ത്യ 2016 കേരള ഓഡിഷന്‍ നവംബര്‍ 29ന് കൊച്ചിയിലെ ഹോട്ടല്‍ ബ്യൂമോണ്ട് ദ ഫേണില്‍ നടക്കും.

രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ഓഡിഷന്റെ ഡ്രസ്സ് കോഡ് ബ്ലാക്ക് കോക്ക് ടെയിലാണ്. ബംഗളുരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലായാണ് മത്സരത്തിന്റെ മറ്റ് ഓഡിഷനുകള്‍ നടത്തുന്നത്.
ഇന്ത്യയുടെ സംസ്‌കാരിക, പാരമ്പര്യ മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് നടത്തുന്ന 13ാമത് മിസ് സൗത്ത് ഇന്ത്യ മത്സരം ജനുവരിയില്‍ ബംഗളുരുവില്‍ നടക്കും. മണപ്പുറം ഫിനാന്‍സ് ലിമിറ്റഡാണ് ലേ മോണ്ടേ ദുബായ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് മിസ് സൗത്ത് ഇന്ത്യ 2016ന്റെ പ്രായോജകര്‍.

നിബന്ധനകള്‍

വയസ്സ് തെളിയിക്കുന്ന രേഖകള്‍ നിര്‍ബന്ധം.
മത്സരാര്‍ത്ഥികള്‍ക്ക് 5’4’ന് മുകളില്‍ ഉയരമുണ്ടാകണം.
അവിവാഹിതയായിരിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.misssouthindia.org

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.