ആമിര്‍ ഖാന്റെ അനുഭവം നേരിടേണ്ടി വന്നു: എ.ആര്‍ റഹ്മാന്‍

ആമിര്‍ ഖാന്റെ അനുഭവം നേരിടേണ്ടി വന്നു: എ.ആര്‍ റഹ്മാന്‍

arrahmanപനാജി: ആമിര്‍ ഖാന്‍ ഇപ്പോള്‍ നേരിടുന്ന സമാനാവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടെന്ന് സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍. നാം പരിഷ്‌കൃത സമൂഹത്തിലാണ് ജീവിക്കുന്നതെന്നും ജനങ്ങള്‍ അക്രമാസക്തരാകരുതെന്നും റഹ്മാന്‍ പറഞ്ഞു.

മുഹമ്മദ് ദ മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന സിനിമയ്ക്ക് സംഗീതം നല്‍കിയതിനെത്തുടര്‍ന്ന് മുംബൈയിലെ റാസ അക്കാദമി റഹ്മാനെതിരെ ഫത്വ പുറപ്പെടുവിച്ചിരുന്നു. ഈ അവസ്ഥ ചൂണ്ടിക്കാട്ടിയാണ് റഹ്മാന്‍ പ്രതികരിച്ചത്.

ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ രാജ്യം വിട്ടു പോവുന്നതിന്റെ സാധ്യതയെക്കുറിച്ച് ഭാര്യ കിരണ്‍ റാവു ആലോചിച്ചിരുന്നുവെന്ന് ആമീര്‍ ഖാന്‍ പ്രസ്താവിച്ച സാഹചര്യത്തിലാണ് റഹ്മാന്റെ പ്രതികരണം.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.