വ്യത്യസ്തനാം ബലേനോ
ഇന്ത്യയിലെ വാഹനവ്യവസായം അഗ്നിപരീക്ഷകള്‍ നിറഞ്ഞ ഒന്നാണ്. ഒന്നുകില്‍ ജയം അല്ലെങ്കില്‍ തോല്‍വി. അതാണ് സ്ഥിതി. നിങ്ങള്‍ക്ക് ലോകത്തിലെ സര്‍വ്വസന്നാഹങ്ങളും ഉണ്ടെങ്കിലും നിങ്ങള്‍ വിപണിയില്‍ കൊണ്ടുവരുന്ന വാഹനം ചിലപ്പോള്‍ ആരും വാങ്ങാന്‍ ഇഷ്ടപ്പെട്ടെന്നിരിക്കില്ല. ഈയിടെ അധികം വാഹനഉല്‍പാദകരും വിപണിയില്‍ വില്‍ക്കാന്‍ കഴിയുന്ന വാഹനങ്ങള്‍ ഇറക്കുന്ന കലയില്‍ ഏറെക്കുറെ വിജയിച്ചവരാണ്. പക്ഷെ അതില്‍ കുറച്ചുപേര്‍ മാത്രമേ അത്യപൂര്‍വ്വമായ കാറുകള്‍ നിര്‍മ്മിക്കാന്‍ തുനിയാറുള്ളൂ. അത്തരം കാര്‍നിര്‍മ്മാണക്കമ്പനികളില്‍ ഒന്നാണ് മാരുതി. മാരുതിയുടെ പുതിയ കാറായ ബലേനോ പരീക്ഷണഓട്ടത്തിനായി ജയ്പൂരില്‍ കഴിഞ്ഞ മാസം ഞങ്ങള്‍ക്ക് കിട്ടി. ഒരു കാര്യം ഉറപ്പുപറയാം. ഈ കാര്‍ മാരുതിയുടെ ലക്ഷ്വറി കാറുകളുടെ ഷോറൂമായ നെക്‌സയില്‍ ബലേനോ വാങ്ങാനെത്തുവരുടെ എണ്ണം കൂട്ടും.
2000ല്‍ ഇതേ പേരില്‍ ഇറക്കിയ ബലേനോ മോഡലുമായി പേരിലൊഴികെ പുതിയ ബലേനോയ്ക്ക് യാതൊരു ബന്ധവുമില്ല. ഇത് തികച്ചും ആധുനികനായ ബലേനോയാണ്. വരും വര്‍ഷങ്ങളില്‍ ഈ ബലേനോ ടെക്‌നോളജി ആധാരമാക്കി നിരവധി പുതിയ മാരുതി കാറുകള്‍ പുറത്തിറങ്ങും. ബലേനോയുടെ ഉല്‍പാദന ഹബ്ബായി മാറുകയാണ് ഇന്ത്യ. ലോകത്തിലെ മറ്റ് രാഷ്ട്രങ്ങളിലേക്കെല്ലാം ബലേനോ കയറ്റുമതി ചെയ്യപ്പെടുക ഇന്ത്യയില്‍ നിന്നായിരിക്കും. നാല് മീറ്ററില്‍ താഴെ നീളമുള്ള ബലേനോയ്ക്ക് വീല്‍ബേസ് അധികമാണ്-2520 മില്ലീമീറ്റര്‍. വീലിന്റെ വീതി 1745മില്ലിമീറ്റര്‍ വരും. സ്വിഫ്റ്റ് കാറിനേക്കാള്‍ കൂടുതല്‍ വൃത്താകൃതിയിലുള്ളതാണ് രൂപം. റോഡില്‍ തികച്ചും പ്രസമായ സാന്നിധ്യമായിരിക്കും ബലേനോയുടേത്. ചെരിവോടുകൂടിയ പിന്‍ഭാഗത്തെ വിന്‍ഡ്‌സ്‌ക്രീനും ഷോള്‍ഡര്‍ ലൈനിലെ ഉയരക്കൂടുതലും കാറിന് മികച്ച ചലനാത്മകത പകരും. മുന്‍ഭാഗം തികച്ചും സുസുകി മാതൃക പിന്തുടരുന്നു. വി-ആകൃതിയിലുള്ള ഗ്രില്ലും സ്വിഫ്റ്റിന്റേതിനേക്കാള്‍ അല്‍പം ചെറിയ ഹെഡ്‌ലാമ്പും ബലേനോയെ ഒരു തനി സുസുകി ഉല്‍പന്നമാക്കി മാറ്റുന്നു. ബലേനോയിലെ വില കൂടിയ മോഡലുകളില്‍ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, പകല്‍ സമയത്തും ഉപയോഗിക്കാവുന്ന ലൈറ്റുകള്‍, ക്രോം കളര്‍ ഡോര്‍ ഹാന്‍ഡിലുകള്‍, പിന്‍ഭാഗത്തെ ബൂട്ട് ലിഡ്, വിന്‍ഡോകളില്‍ ബേസ് ലൈന്‍ എന്നിവ ഉണ്ട്. എന്തായാലും ഒരു കാര്യം ഉറപ്പ്. സുസുകിയുടെ ഡിസൈന്‍ വിഭാഗം എല്ലാ പ്രായക്കാര്‍ക്കും ഇഷ്ടമാകുന്ന ഒരു ഡിസൈന്‍ ആണ് ബലേനോയ്ക്ക് നല്‍കിയിരിക്കുന്നത്. വീല്‍ ക്യാപ് പോലെ തോന്നിക്കുന്ന 16 ഇഞ്ച് അലോയ് വീലിനോട് മാത്രമേ ഞങ്ങള്‍ക്ക് അല്‍പമെങ്കിലും വിയോജിപ്പുള്ളൂ.
അടുത്ത പേജില്‍ തുടരുന്നു

