മിച്ചല്‍ ജോണ്സണ് വിരമിക്കുന്നു
പെര്‍ത്ത്: ആസ്ട്രേലിയന്‍ ക്രിക്കറ്റ് താരം മിച്ചല്‍ ജോണ്സണ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ഫാസ്റ്റ് ബോളറായ മിച്ചല്‍ ആസ്ട്രേലിയക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും അധികം വിക്കറ്റ് നേടിയ നാലാമത്തെ താരമാണ്.
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റോടെ ജോണ്സണ് അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറയും. 150 കിലോമീറ്ററിന് മേല്‍ സ്ഥിരമായി പന്തെറിയുന്ന ജോണ്സണ് കുറച്ച് നാളുകളായി മോശം ഫോമിലായിരുന്നു.
മികച്ച കരിയര്‍ ലഭിച്ചതില്‍ താന്‍ ഭാഗ്യവാനാണെന്നും രാജ്യത്തിന് വേണ്ടി ലോകകപ്പ് നേടിയതാണ് കരിയറിലെ അഭിമാനമുഹൂര്ത്തമെന്നും ജോണ്സണ് പറഞ്ഞു. ശ്രീലങ്കയ്ക്കെതിരെ 31 റണ്‍സ് വിട്ടുകൊടുത്ത് ആറു വിക്കറ്റ് നേടിയതാണ് കരിയറിലെ മികച്ച പ്രകടനം.
Photo Courtesy:Google/images may be subjected to copyright