മാണി ഗ്രൂപ്പുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ബി.ജെ.പി

മാണി ഗ്രൂപ്പുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ബി.ജെ.പി

muraleedharanകോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മാണി ഗ്രൂപ്പുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍. ഒരു വ്യക്തി അഴിമതി ചെയ്തതിനാല്‍ പാര്‍ട്ടിയെ എതിര്‍ക്കേണ്ട ആവശ്യമില്ലെന്നും ബാര്‍ കോഴ വിഷയത്തില്‍ മാണിക്കെതിരെയാണ് ബി.ജെ.പി നിലകൊള്ളുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
യു.ഡി.എഫിലുള്ള ചെറുപാര്‍ട്ടികള്‍ മുന്നണി വിട്ടുവന്നാല്‍ സഹകരിക്കാന്‍ ബി.ജെ.പി തയ്യാറാണെന്നും സി.പി.എം, കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് എന്നീ പാര്‍ട്ടികളുമായി ബി.ജെ.പി സഖ്യം ചേരില്ലെന്നും മുരളീധരന്‍ പറഞ്ഞു. അതേസമയം വര്‍ഗീയ പാര്‍ട്ടിയായ ബി.ജെ.പിയുമായി യാതൊരു സഖ്യവും ഉണ്ടാവില്ലെന്ന് കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി ആന്റണി രാജു മാധ്യമങ്ങളെ അറിയിച്ചു.

കേരളാ കോണ്‍ഗ്രസ് മതേതരത്വത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണെന്നും തങ്ങള്‍ യു.ഡി.എഫില്‍ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രസ്താവനയിലൂടെ ബി.ജെ.പിയുടെ രാഷ്ട്രീയ പാപ്പരത്തമാണ് വ്യക്തമാകുന്നതെന്നും ആന്റണി രാജു ചൂണ്ടിക്കാട്ടി.

 

Photo Courtesy:Google/images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.