നിയമസഭ സ്പീക്കര്‍ ഏകാധിപതിയെ പോലെ പെരുമാറുന്നു: കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: നിയമസഭ സ്പീക്കര്‍ എന്‍.ശക്തന് ഏകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എം.എല്‍.എ സ്ഥാനം രാജി വെച്ച പി.സി ജോര്‍ജിനെ അയോഗ്യനാക്കിയ സ്പീക്കറുടെ നടപടിയോട് പ്രതികരിക്കുകയായിരുന്നു കോടിയേരി.
വിഷയത്തില്‍ സാമാന്യബോധമില്ലാതെയാണ് ശക്തന് പ്രവര്‍ത്തിച്ചതെന്നും തിരിച്ചറിവോടെ പ്രവര്‍ത്തിക്കുമ്പോഴാണ് സ്പീക്കറാവുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. രാജിവെച്ച ഒരാളെ അയോഗ്യനാക്കിയതോടെ സ്പീക്കര്‍ സ്വയം പരിഹാസ്യനായി മാരുകയാണെന്നും കോടിയേരി പറഞ്ഞു.
അതേ സമയം പി.സി ജോര്‍ജിനെ അയോഗ്യനാക്കിയ വിഷയത്തില്‍ വിശദീകരണവുമായി സ്പീക്കര്‍ എന്‍.ശക്തന് രംഗത്തെത്തി. സംഭവത്തില്‍ വിമര്‍ശനം ഉന്നയിക്കുന്നവര്‍ നിയമം അറിയാത്തവരാണെന്നും അദ്ദേഹം പറഞ്ഞു.
Photo Courtesy:Google/images may be subjected to copyright