അധരം സുന്ദരമാവാന്‍

അധരം സുന്ദരമാവാന്‍

lipചുവന്നുതുടുത്ത് റോസാദളം പോലുള്ള ചുണ്ടുകള്‍ സ്വന്തമാക്കാന്‍ കൊതിക്കുന്ന പെണ്‍കൊടികള്‍ക്കായി ഇതാ ചില സൂത്രവിദ്യകള്‍..
ചുണ്ടിലെ കറുപ്പ് നിറം മാറാന്‍ രാത്രിയില്‍ നാരങ്ങാനീരും തേനും ഗ്ലിസറിനും യോജിപ്പിച്ച് ചുണ്ടുകളില്‍ പുരട്ടുക. രാവിലെ കളുകിക്കളയാം.

പുതിന നീര് സ്ഥിരമായി പുരട്ടിയാല്‍ ചുണ്ടുകള്‍ ചുവക്കും.

മുട്ടയുടെ വെള്ളയും പാല്‍പ്പാടയും യോജിപ്പിച്ച് പുരട്ടുന്നത് അധരങ്ങള്‍ സുന്ദരമാക്കും.

ഗ്ലിസറിനും പാല്‍പ്പാടയും ചേര്‍ത്ത് പുരട്ടുന്നത് ചുണ്ടുകള്‍ മൃദുവാക്കും.

ദിവസവും വെണ്ണ പുരട്ടുന്നത് ചുണ്ടുകള്‍ മനോഹരമാക്കും.

ചുവന്ന ചുണ്ടുകള്‍ക്കായി ബീറ്റ്‌റൂട്ട് മുറിച്ച് ചുണ്ടുകളില്‍ മൃദുവായി ഉരസാം.

ചുവന്നുതുടുത്ത അദരങ്ങള്‍ക്കായി മൂന്ന് റോസ പൂക്കള്‍ ഗ്ലിസറിനില്‍ ചാലിച്ച് ഉറങ്ങുന്നതിന് മുമ്പ് പുരട്ടി കിടക്കാം.

ബീറ്റ്‌റൂട്ട് വെണ്ണയുമായി ചേര്‍ത്ത മിശ്രിതം ദിവസവും ചുണ്ടില്‍ പുരട്ടുന്നത് ഗുണം ചെയ്യും.

ദിവസവും തേന്‍ പുരട്ടിയാല്‍ ചുണ്ടുകളുടെ വരള്‍ച്ച കുറഞ്ഞ് സുന്ദരമാകും.

ചുവന്നുള്ളിനീരും തേനും ഗ്ലിസറിനും സമം ചേര്‍ത്ത് പുരട്ടിയാല്‍ ചുണ്ടുകള്‍ക്ക് ചുവപ്പ് നിറം ലഭിക്കും.

 

Photo Courtesy : google/images may subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.