ബിജു രാധാകൃഷ്ണന്റെ ആരോപണങ്ങളില്‍ കഴമ്പില്ല: ഉമ്മന്‍ചാണ്ടി

ബിജു രാധാകൃഷ്ണന്റെ ആരോപണങ്ങളില്‍ കഴമ്പില്ല: ഉമ്മന്‍ചാണ്ടി

oomen_chandy_8466f_0-1423052453തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആരോപണങ്ങള്‍ തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

സോളാര്‍ കേസില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമാണ് ബിജുവിനെ അറസ്റ്റ് ചെയ്തതെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.

മുഖ്യമന്ത്രിക്കെതിരായ ബിജു രാധാകൃഷ്ണന്റെ ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇ.പി ജയരാജന്‍ എം.എല്‍.എയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. മുഖ്യമന്ത്രി ഇത്ര അധപതിക്കാന്‍ പാടില്ലെന്നും കേരളത്തിലെ ഏതെങ്കിലും മുഖ്യമന്ത്രിക്കെതിരെ ഇത്തരം ആരോണപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടോയെന്നും ഇ.പി ജയരാജന്‍ ചോദിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുള്‍പ്പടെ ഭരണപക്ഷത്തെ ആറുപേര്‍ക്ക് സോളാര്‍ കേസ് പ്രതി സരിതയുമായി ബന്ധമുണ്ടായിരുന്നുവെന്നായിരുന്നു ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍.

 

Photo Courtesy : google/images may subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.