വെള്ളാപ്പള്ളി ബി.ജെ.പിക്ക് വേണ്ടി ദല്ലാള്പ്പണി നടത്തുന്നു: വി.എം സുധീരന്
കോഴിക്കോട്: വെള്ളാപ്പള്ളി നടേശന് ബി.ജെ.പിക്ക് വേണ്ടി ദല്ലാള്പ്പണി നടത്തുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. സംഘപരിവാറിന്റെ റിക്രൂട്ടിങ് ഏജന്റായി വെള്ളാപ്പള്ളി പ്രവര്ത്തിക്കുകയാണെന്നും സുധീരന് പറഞ്ഞു.
കോഴിക്കോട് മാന്ഹോള് ദുരന്തത്തില് മരിച്ച നൗഷാദിന്റെ കുടുംബത്തിന് ധനസഹായം നല്കിയ സര്ക്കാര് നടപടിയെ വര്ഗീയവത്കരിക്കാന് ശ്രമിച്ച വെള്ളാപ്പള്ളി കേരളസമൂഹത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
അതേസമയം മൈക്രോഫിനാന്സ് അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശനെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് കോടതിയെ സമീപിക്കും.
വി.എസ് കേസ് കൊടുക്കുന്നതിനെ ഭയപ്പെടുന്നില്ലെന്നും അഴിമതി നടത്തിയതിന് വി.എസ് തെളിവ് ഹാജരാക്കട്ടെയെന്നും വെള്ളാപ്പള്ളി നടേശന് പ്രതികരിച്ചു.
Photo Courtesy : google/images may subject to copyright

