സോളാര്‍ കമ്മീഷന്റെ അടുത്ത സിറ്റിങ്ങില്‍ സി.ഡി ഹാജരാക്കും: ബിജു രാധാകൃഷ്ണന്‍

സോളാര്‍ കമ്മീഷന്റെ അടുത്ത സിറ്റിങ്ങില്‍ സി.ഡി ഹാജരാക്കും: ബിജു രാധാകൃഷ്ണന്‍

biju-radhakrishnan_0_0_0_0കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേതടക്കം നിരവധി പ്രമുഖരുടെ ദൃശ്യങ്ങള്‍ അടങ്ങിയ സി.ഡി സോളാര്‍ കമ്മീഷന്റെ അടുത്ത സിറ്റിങ്ങില്‍ ഹാജരാക്കുമെന്ന് ബിജു രാധാകൃഷ്ണന്‍. സി.ഡിയും തെളിവുകളും ഉള്ള സ്ഥലത്തേക്കാണ് ഇന്നലെ പോയതെന്നും സി.ഡിക്ക് എന്ത് സംഭവിച്ചു എന്നറിയില്ലെന്നും ബിജു മാധ്യമങ്ങളോട് പറഞ്ഞു.

വലിയ ആളുകള്‍ കേരളം ഭരിക്കുമ്പോള്‍ ഇതല്ല ഇതിലപ്പുറം സംഭവിക്കുമെന്നും അധികാരത്തിലിരിക്കുന്നവര്‍ക്ക് ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളാണ് താന്‍ പറഞ്ഞതെന്നും ബിജു കൂട്ടിച്ചേര്‍ത്തു.

സരിതക്കൊപ്പമുള്ള പ്രമുഖരുടെ ദൃശ്യങ്ങള്‍ അടങ്ങിയ സിഡി കോയമ്പത്തൂരില്‍ ഉണ്ടെന്നാണ് ബിജു സോളാര്‍ കമ്മീഷന് മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പോലീസ് കോയമ്പത്തൂരില്‍ തിരച്ചില്‍ നടത്തിയെങ്കിലും സിഡി കണ്ടെത്താനായില്ല.

 

 

Photo Courtesy: Google/Images may be subject to copyright

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.