മൊബൈല്‍ ഫോണ്‍ ആരോഗ്യപ്രശ്‌നമാകുമ്പോള്‍

മൊബൈല്‍ ഫോണ്‍ ആരോഗ്യപ്രശ്‌നമാകുമ്പോള്‍

mobലോകമെമ്പാടും മൊബൈല്‍ ഫോണ്‍ ഉപയോഗം ക്രമാതീതമായി ഉയരുമ്പോള്‍, റേഡിയേഷന്‍ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ചര്‍ച്ചയുടെയും പഠനത്തിന്റെയും സജീവ വിഷയമായി മാറിയിരിക്കുന്നു.

മൊബൈല്‍ ഫോണില്‍ നിന്നുള്ള റേഡിയോ തരംഗങ്ങള്‍ ശരീരം ആഗിരണം ചെയ്യുന്നുണ്ട്. ഇതിന്റെ തോത് അളക്കാനുള്ള യൂണിറ്റാണ് സ്‌പെ സിഫിക് എബ്‌സോര്‍പ്ഷന്‍ റേറ്റ് അഥവാ എസ്.എ.ആര്‍. പല രാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ ഇത് സംബന്ധിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആരംഭിച്ചിട്ടുണ്ട്. ആധുനിക ഹാന്റ് സെറ്റുകള്‍ മൂലമുള്ള എസ്.എ.ആര്‍ ഇത്ര അളവ് വരെ മാത്രമേ പാടുള്ളൂ എന്ന് സര്‍ക്കാര്‍ നിയന്ത്രണ ഏജന്‍സികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. അമേരിക്കയിലെ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍(എഫ്.സി.സി) എസ.്എ.ആര്‍ പരിധി ഒരു ഗ്രാം കോശത്തിന് 1.6 വാട് സ്/കിലോഗ്രാം എന്ന് നിശ്ചയിച്ചിട്ടുണ്ട്. യൂറോപ്പില്‍ ഇത് 10 ഗ്രാം കോശത്തിന് 2വാട്‌സ്/കിലോഗ്രാം എന്നാണ് നിശ്ചയിച്ചിരിക്കുന്ന റേഡിയേഷന്‍ പരിധി. മൊബൈല്‍ ഫോണില്‍ നിന്നുള്ള താപവികിരണം എക്‌സ്‌റേ പോലുള്ള സാങ്കേതികവിദ്യയില്‍ നിന്നുണ്ടാകുന്ന അയണൈസേഷന്‍ വികിരണത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. മൊബൈല്‍ ഫോണില്‍ നിന്നുള്ള റേഡിയേഷന്‍ തന്മാത്രാബന്ധങ്ങളെ വരെ തകര്‍ക്കുമത്രെ.

താഴെപ്പറയുന്ന മേഖലകളിലാണ് കഴിഞ്ഞ രണ്ട് ദശകമായി ഗവേഷണം നടന്നുവരുന്നത്.
1.ആരോഗ്യത്തിനുള്ള പൊതുവായ അപകടസാധ്യത

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോഴും അതിന് ശേഷവും ചില അവ്യക്തമായ ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എരിച്ചില്‍, ശിരോചര്‍മ്മത്തില്‍ തരിപ്പ്, ക്ഷീണം, ഉറക്കതടസ്സം, തലകറക്കം, ഏകാഗ്രതക്കുറവ്, ഓര്‍മ്മക്കുറവ്, തലവേദന, മനപ്രയാസം എന്നിങ്ങനെ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ള രോഗലക്ഷണങ്ങള്‍ പലതാണ്. ഈ രോഗലക്ഷണങ്ങളെല്ലാം മാനസികസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ടവയാണ്.

2.മൊബൈല്‍ ഫോണ്‍ ഉപയോഗം ചൂട് ഉല്‍പ്പാദിപ്പിക്കും.

പക്ഷെ കൂടുതലായി അനുഭവപ്പെടുന്ന ചൂട് രക്തചംക്രമണത്തിന്റെ അളവ് കൂട്ടിക്കൊണ്ട് ഇല്ലാതാക്കാന്‍ തലച്ചോറിലെ രക്തചംക്രമണത്തിന് കഴിയും. എന്നാല്‍ രക്തചംക്രമണം ഇല്ലാത്തതിനാല്‍ കണ്ണിലെ കോര്‍ണിയയ്ക്ക് ഈ താപനിയന്ത്രണ സംവിധാനം ഇല്ല. പ്രകാശത്തിളക്കമുള്ള മൊബൈല്‍ സ്‌ക്രീനും ചെറിയ അക്ഷരങ്ങളും കണ്ണുകള്‍ക്ക് സമ്മര്‍ദ്ദം നല്‍കുന്ന ഘടകങ്ങളാണ്. പ്രത്യേകിച്ചും ഇരുട്ടില്‍ മൊബൈല്‍ നോക്കുമ്പോള്‍. മൊബൈല്‍ ഉപകരണത്തിന് ചെറിയ സ്‌ക്രീനാണ് ഉള്ളത്. അതുകൊണ്ട് ഉപയോഗസമയത്ത് കണ്ണ് ചുരുക്കുകയോ, കണ്ണുകള്‍ വല്ലാതെ വിടര്‍ത്തുകയോ പതിവില്‍ കുറച്ച് മാത്രം അടയ്ക്കുകയോ ചെയ്യേണ്ടതായി വരും. ഇത് കണ്ണുകളെ ജലാംശം നഷ്ടപ്പെട്ട് വരണ്ടതാക്കും. കണ്ണുകള്‍ക്ക് ചൊറിച്ചിലും ചുവപ്പും ഉണ്ടാക്കും. മൊബൈല്‍ ഫോണിന്റെ അമിതോപയോഗം പിന്നീടുള്ള കാലത്ത് കാഴ്ചയ്ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

ദീര്‍ഘകാലം മൊബൈല്‍ ഫോണില്‍ നിന്നുള്ള ഇലക്ട്രോ മാഗ്നറ്റിക് ഫീല്‍ഡ് (വൈദ്യുത കാന്തിക തരംഗം) തട്ടുമ്പോള്‍ കേള്‍വി ശക്തി കുറയും. ദിവസവും രണ്ട് മണിക്കൂര്‍ നേരം മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്ക് കേള്‍വിക്ക് കാര്യമായ തകരാറുണ്ടാകുമെന്നും പറയുന്നു.

മൊബൈല്‍ ഫോണ്‍ ഉപയോഗവും ബീജത്തിന്റെ എണ്ണക്കുറവും ബീജശുദ്ധിയും തമ്മില്‍ ബന്ധമുള്ളതായും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പക്ഷെ ഇത് സംബന്ധിച്ച് കൂടുതല്‍ ഗവേഷണം ആവശ്യമാണ്.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.