കീര്ത്തിയുടെ നല്ല നേരം..
മലയാളത്തിലും തമിഴിലും ഒരുപോലെ ഹിറ്റായ നേരത്തിന്റെ തെലുങ്ക് പതിപ്പ് വരുന്നു. നിവിന് പോളിയും നസ്രിയയും തകര്ത്തഭിനയിച്ച ചിത്രത്തിന്റെ റീമേക്കില് കീര്ത്തി സുരേഷാണ് നായിക.
അനില് കന്നെഗന്തി സംവിധാനം ചെയ്യുന്ന ചിത്രത്തില് സുദീപ് കിഷനാണ് നായകന്. പിക്സല് ഡ്രീംസ് ഇന്ത്യയുടെ ബാനറില് സുധാകര് ചെറുകുറി നിര്മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ഡിസംബര് 12ന് ആരംഭിക്കും.
പ്രിയദര്ശന് സംവിധാനം ചെയ്ത ഗീതാഞ്ജലിയിലൂടെ വെള്ളിത്തിരയിലെത്തിയ കീര്ത്തി ഇപ്പോള് തമിഴകത്തിന്റെ പ്രിയനായികയാണ്. ഇതു എന്ന മായം, രജനി മുരുകന്, പാമ്പു സട്ടൈ എന്നിവയാണ് കീര്ത്തിയുടെ പുതിയ ചിത്രങ്ങള്.
Photo courtesy : Google /images may be subject to copyright

