ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഒരു നിമിഷം പോലും ഭരണത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് പി.സി ജോര്‍ജ്

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഒരു നിമിഷം പോലും ഭരണത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് പി.സി ജോര്‍ജ്

pcകണ്ണൂര്‍: സരിതോര്‍ജ്ജത്തില്‍ നീന്തിത്തുടിക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഒരു നിമിഷം പോലും ഭരണത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് മുന്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്. അഴിമതിയും സദാചാര വിരുദ്ധതയുമാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്നും ജോര്‍ജ് കുറ്റപ്പെടുത്തി.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലയോ സുധീരനോ കോണ്‍ഗ്രസിനെ നയിക്കണമെന്നും അല്ലാത്ത പക്ഷം ഇടതുമുന്നണിയും ബി.ജെ.പിയും തമ്മിലായിരിക്കും പ്രധാന മത്സരം ഉണ്ടാവുകയെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് സെക്കുലര്‍ ഇടതുപക്ഷത്തെ പിന്തുണയ്ക്കാനാണ് ആഗ്രഹിക്കുന്നതെന്നും കെ.എം മാണി എവിടെ മത്സരിച്ചാലും പരാജയപ്പെടുത്തുമെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

 

Photo Courtesy : Google/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.