കുട്ടിക്കുറ്റവാളിയെ മോചിപ്പിക്കുന്നത് തടയാനാവില്ല: സുപ്രീംകോടതി
ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ സ്വതന്ത്രനാക്കാന്‍ സുപ്രീംകോടതിയുടെ അനുമതി. കുട്ടിക്കുറ്റവാളിയെ മോചിപ്പിക്കുന്നത് തടയാനാവില്ലെന്നും നിയമത്തിന്റെ പരിധി ലംഘിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ശിക്ഷാ കാലാവധി കഴിഞ്ഞും പ്രതിയെ തടവില്‍ വച്ചാല്‍ പൗരന്റെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാകുമെന്നും ബാലനീതി വകുപ്പുകള്‍ അനുസരിച്ചുള്ള ശിക്ഷയെ നിലവില്‍ നല്കാന് കഴിയൂവെന്നും കോടതി പറഞ്ഞു. നിയമം സംബന്ധിച്ച് കോടതിക്ക് ആശങ്കയുണ്ടെന്നും ജസ്റ്റിസ് കെ.ഗോയലിന്റെ നേതൃത്വത്തിലുള്ള അവധിക്കാലബെഞ്ച് കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്ന് കുട്ടിക്കുറ്റവാളിയെ മോചിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന് നല്കിയ ഹരജി സുപ്രീംകോടതി തള്ളി.
Photo Courtesy : Google/ images may be subject to copyright