കരിക്ക് ഈന്തപ്പഴം പുഡ്ഡിങ്
ആവശ്യമുള്ള സാധനങ്ങള്
ബട്ടര് 150 ഗ്രാം
പഞ്ചസാര 150 ഗ്രാം
മൈദ 75 ഗ്രാം
റൊട്ടിപ്പൊടി 75 ഗ്രാം
ഈന്തപ്പഴം അരിഞ്ഞത് 100 ഗ്രാം
കരിക്ക് ചുരണ്ടി അരച്ചത് 50 ഗ്രാം
തേന് 50 മില്ലി
വാനില എസന്സ് ഒരു ടീസ്പൂണ്
സോഡാപ്പൊടി ഒരു നുള്ള്
മുട്ട 2 എണ്ണം
തയ്യാറാക്കുന്ന വിധം
പുഡ്ഡിങ് ഡിഷില് ബട്ടര് തടവുക. ബട്ടറും പഞ്ചസാരയും മുട്ടയും യോജിപ്പിക്കുക. മൈദ, റൊട്ടിപ്പൊടി, സോഡാപ്പൊടി എന്നിവ അരിച്ച് യോജിപ്പിക്കുക. തേന്, വാനില, ഈന്തപ്പഴം, കരിക്ക് എന്നിവ ചേര്ക്കുക. ഇത് പുഡ്ഡിങ് ഡിഷില് ഒഴിച്ച് 30-40 മിനിറ്റ് നേരം ആവികയറ്റിയ ശേഷം അലങ്കരിച്ച് വിളമ്പാം.
Photo Courtesy : Google/ images may be subject to copyright

