ഇന്ത്യയിലെ നിയമങ്ങള്‍ ശക്തമാവാന്‍ എത്ര നിര്‍ഭയമാര്‍ ജീവന്‍ വെടിയണമെന്ന് ജ്യോതിയുടെ മാതാപിതാക്കള്‍

ഇന്ത്യയിലെ നിയമങ്ങള്‍ ശക്തമാവാന്‍ എത്ര നിര്‍ഭയമാര്‍ ജീവന്‍ വെടിയണമെന്ന് ജ്യോതിയുടെ മാതാപിതാക്കള്‍

huiiiന്യൂഡല്‍ഹി: പീഡനക്കേസുകളിലെ പ്രതികള്‍ക്കെതിരെ ശക്തമായ നിയമനിര്‍മ്മാണത്തിനായി പോരാട്ടം തുടരുമെന്ന് ഡല്‍ഹി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. എത്ര നിര്‍ഭയമാര്‍ ജീവന്‍ വെടിഞ്ഞാലാണ് ഇന്ത്യയിലെ നിയമങ്ങള്‍ ശക്തമാവുകയെന്നും അവര്‍ ചോദിച്ചു.
കുട്ടിക്കുറ്റവാളിയെ ജയില്‍ മോചിതനാക്കിയ സുപ്രീംകോടതി വിധിയുടെ പേരില്‍ പിന്മാറാനില്ലെന്നും കേസിലെ മറ്റ് പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കും വരെ പോരാടുമെന്നും അവര്‍ വ്യക്തമാക്കി.

പൊതുജനങ്ങളുടെ ആശങ്ക കോടതി പരിഗണനയ്ക്ക് എടുത്തില്ലെന്നും തന്റെ മകള്‍ക്ക് വേണ്ടി മാത്രമല്ല, രാജ്യത്തെ എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടിയാണ് പോരാടുന്നതെന്നും ജ്യോതിയുടെ മാതാപിതാക്കള്‍ വ്യക്തമാക്കി.

ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മോചിപ്പിച്ചതിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധം തുടരുകയാണ്.

 

Photo Courtesy : Google/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.