തന്നെ അറസ്റ്റ് ചെയ്യാനുള്ള ചങ്കൂറ്റം സര്‍ക്കാരിനില്ല: വെള്ളാപ്പള്ളി നടേശന്‍

തന്നെ അറസ്റ്റ് ചെയ്യാനുള്ള ചങ്കൂറ്റം സര്‍ക്കാരിനില്ല: വെള്ളാപ്പള്ളി നടേശന്‍

vellappally22_2കൊച്ചി: തന്നെ അറസ്റ്റ് ചെയ്യാനുള്ള ചങ്കൂറ്റം സര്‍ക്കാരിനില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സമത്വ മുന്നേറ്റ യാത്രക്കിടെ വിദ്വേഷപ്രസംഗം നടത്തിയ കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ച സാഹചര്യത്തിലാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.

ജനുവരി 10ന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരായ ശേഷം മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ജാമ്യം തേടാമെന്നാണ് കോടതി നിര്‍ദേശിച്ചത്. വെള്ളാപ്പള്ളിയുടെ പ്രസംഗം ഏതെങ്കിലും മതത്തിന് എതിരാണെന്ന് തോന്നുന്നില്ലെന്നും സര്‍ക്കാരിനെയാണ് വിമര്‍ശിച്ചതെന്നും ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് ഡി.ഭവദാസന്‍ നിരീക്ഷിച്ചു.

കോഴിക്കോട് മാന്‍ഹോളില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കുന്നതിനിടെ മരിച്ച നൗഷാദിനെക്കുറിച്ച് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയതിനെത്തുടര്‍ന്നാണ് വെള്ളാപ്പള്ളിക്കെതിരെ കേസ് എടുത്തത്. മുസ്ലീമായതിനാലാണ് നൗഷാദിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കിയതെന്നും മരിക്കണമെങ്കില്‍ മുസ്ലീമായി മരിക്കണമെന്നുമാണ് വെള്ളാപ്പള്ളി ആലുവയില്‍ പ്രസംഗിച്ചത്.

 

Photo Courtesy : Google/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.