മുല്ലപ്പെരിയാര്‍: സുപ്രീംകോടതിയെ സമീപിക്കുമെന്ന് പി.ജെ ജോസഫ്

മുല്ലപ്പെരിയാര്‍: സുപ്രീംകോടതിയെ സമീപിക്കുമെന്ന് പി.ജെ ജോസഫ്

pj josephതിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി പി.ജെ ജോസഫ്. ഡാമിലെ ഷട്ടറുകള്‍ തുറക്കുന്നത് സംബന്ധിച്ച് തമിഴ്‌നാട് കേരളത്തെ മുന്‍കൂട്ടി അറിയിച്ചില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.

തമിഴ്‌നാട് കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കുകയാണെന്നും മേല്‍നോട്ടസമിതിയുടെ പ്രവര്‍ത്തനം ശരിയായ രീതിയിലല്ലെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിസംഗത കാട്ടുന്നുവെന്നാരോപിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

അതേസമയം നീരൊഴുക്ക് കൂടിയതിനെത്തുടര്‍ന്ന് ഡാമിലെ മൂന്നു ഷട്ടറുകള്‍ അരയടി വീതം ഉയര്‍ത്തും. ഇന്ന് രാവിലെ ജലനിരപ്പ് 141.69 അടിയായി താഴ്ന്നതോടെ ഷട്ടറുകള്‍ താഴ്ത്തിയിരുന്നു.

 

Photo Courtesy : google/images may subject to copyright

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.