ശ്രീനാരായണഗുരുവിന്റെ പൈതൃകം തട്ടിയെടുക്കാന്‍ വര്‍ഗ്ഗീയശക്തികള്‍ ശ്രമിക്കുന്നു: സോണിയ ഗാന്ധി

ശ്രീനാരായണഗുരുവിന്റെ പൈതൃകം തട്ടിയെടുക്കാന്‍ വര്‍ഗ്ഗീയശക്തികള്‍ ശ്രമിക്കുന്നു: സോണിയ ഗാന്ധി

soniaവര്‍ക്കല: ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങള്‍ക്ക് ഇന്നും പ്രസക്തിയുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഗുരുവിന്റെ പൈതൃകം തട്ടിയെടുക്കാന്‍ വര്‍ഗ്ഗീയശക്തികള്‍ ശ്രമിക്കുകയാണെന്നും സോണിയ കുറ്റപ്പെടുത്തി.

സമൂഹത്തെ ഭിന്നിപ്പിക്കുന്നവര്‍ ഗുരുദര്‍ശനങ്ങളെ വഞ്ചിക്കുകയാണെന്നും എസ്.എന്‍.ഡി.പി യോഗത്തിന്റെ ഇന്നത്തെ നേതാക്കള്‍ക്ക് സാമൂഹ്യനീതിയുടെ പ്രചാരകരാകാന്‍ കഴിയുമോയെന്ന് സംശയമാണെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.

ഗുരുവിന്റെ ദര്‍ശനങ്ങളില്‍ സ്വാധീനിക്കപ്പെട്ടാണ് ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാ ഗാന്ധിയുമെല്ലാം സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിച്ചതെന്നും അവര്‍ വ്യക്തമാക്കി. വര്‍ക്കലയില്‍ ശിവഗിരി തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സോണിയ.

 

Photo Courtesy : Google/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.