ഇപ്പോള്‍ വിവാഹിതയാകാന്‍ താല്പര്യമില്ല: ഹണി റോസ്
പക്വതയാര്‍ന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ ഹണി റോസ് ഇപ്പോള്‍ പരീക്ഷാത്തിരക്കിലാണ്. ആലുവ സെന്റ് സേവ്യേഴ്സ് കോളേജില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയായ ഹണിക്ക് വിവാഹത്തെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് അറിയേണ്ടേ?
‘എനിക്ക് വിവാഹിതയാകാനുള്ള പക്വത ആയിട്ടില്ലെന്നാണ് തോന്നുന്നത്. എന്റെ സുഹൃത്തുക്കളെല്ലാം വിവാഹിതരായി അവരുടേതായ ഉത്തരവാദിത്തങ്ങളില്‍ മുഴുകിക്കഴിഞ്ഞു. എന്തായാലും ഇപ്പോള്‍ വിവാഹിതയായി വീട് വിട്ടുപോവാന്‍ എനിക്ക് താല്പര്യമില്ല.’- ഹണി പറയുന്നു.
അനൂപ് മേനോനൊപ്പമുള്ള ലീഗല്‍ ത്രില്ലറാണ് ഹണിയുടെ 2016ലെ ആദ്യസിനിമ. ജനുവരിയില്‍ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തില്‍ തികച്ചും ബോള്‍ഡായ കഥാപാത്രമായാണ് ഹണി റോസ് എത്തുന്നത്.
Photo Courtesy : Google/ images may be subject to copyright