വെള്ളാപ്പള്ളിയുടെ പാര്‍ട്ടി ചിഹ്നത്തിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും: വി.എം സുധീരന്
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന് രൂപീകരിച്ച ഭാരത് ധര്‍മ്മ ജനസേന പാര്‍ട്ടിയുടെ ചിഹ്നത്തിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്.
പാര്‍ട്ടിയുടെ ചിഹ്നമായ കൂപ്പുകൈ കോണ്‍ഗ്രസിന്റെ പാര്‍ട്ടി ചിഹ്നമായ കൈപ്പത്തിക്ക് സമാനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുന്നത്. കൈപ്പത്തിയോട് സാമ്യമുള്ള ചിഹ്നം ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഇതിനെതിരെ ഏതറ്റം വരെയും പോകുമെന്നും സുധീരന് അറിയിച്ചു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ആശങ്കകള്‍ പരിഗണിക്കാതെ കേന്ദ്രം സംസ്ഥാനത്തെ അവഗണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് കേരളത്തോടുള്ള അനീതിയാണെന്നും കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നും സുധീരന് ആവശ്യപ്പെട്ടു.
Photo Courtesy : google/images may subject to copyright