വെള്ളാപ്പള്ളി നടേശന്‍ ആര്‍.എസ്.എസിന്റെ കൈയ്യിലെ പാവയാണെന്ന് വി.എം സുധീരന്‍

വെള്ളാപ്പള്ളി നടേശന്‍ ആര്‍.എസ്.എസിന്റെ കൈയ്യിലെ പാവയാണെന്ന് വി.എം സുധീരന്‍

 

sudheeranതിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം മറന്നു കൊണ്ടാണ് വെള്ളാപ്പള്ളി പ്രവര്‍ത്തിക്കുന്നതെന്നും സുധീരന്‍ വ്യക്തമാക്കി.

ആര്‍.ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കിയ വെള്ളാപ്പള്ളി നടേശന്‍ ആര്‍.എസ്.എസിന്റെയും സംഘപരിവാറിന്റെയും കൈയ്യിലെ പാവയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളെല്ലാം വര്‍ഗീയശക്തികളുടെ അജണ്ടയുടെ ഭാഗമാണെന്നും സുധീരന്‍ പറഞ്ഞു.

കേരളത്തിലെ മികച്ച മുഖ്യമന്ത്രിമാരിലൊരാളായ ആര്‍.ശങ്കറിനെ സംഘപരിവാറിന്റെ ഭാഗമായി ചിത്രീകരിക്കാനുള്ള ശ്രമം അദ്ദേഹത്തോടുള്ള അനാദരവാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.