ആലു ടിക്ക
ചേരുവകള്‍
പുഴുങ്ങി ഉടച്ച ഉരുളക്കിഴങ്ങ് – 1 കിലോ
കോളിഫഌവര്‍ – 100 ഗ്രാം
ഫില്ലിംഗിന്
അരിഞ്ഞ പച്ചമുളക് – 3
സവാള അരിഞ്ഞത് – 1
ഗരം മസാല – 2 ടീസ്പൂണ്‍
പുതിന ചട്നി – ആവശ്യത്തിന്
എണ്ണ, ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
പുഴുങ്ങിപ്പൊടിച്ച ഉരുളക്കിഴങ്ങിലേക്ക് കോളിഫഌവറും ഉപ്പും നന്നായി യോജിപ്പിക്കുക. ഉരുളക്കിഴങ്ങ് ഓരോ ബോളുകള്‍ ആയി ഉരുട്ടി കൈവെള്ളയില്‍ വെച്ച് പരത്തി ഫില്ലിംഗുമായി യോജിപ്പിച്ച് കട്ലറ്റ് രൂപത്തിലാക്കുക. ശേഷം ദോശക്കല്ലില്‍ എണ്ണ പുരട്ടി നന്നായി മൊരിയുന്നതു വരെ വറുക്കുക. ആലു ടിക്ക തയ്യാര്‍.
Photo courtesy : Google /images may be subject to copyright