കൂപ്പുകൈ തന്നെ ചിഹ്നമായി വേണം: വെള്ളാപ്പള്ളി നടേശന്‍

കൂപ്പുകൈ തന്നെ ചിഹ്നമായി വേണം: വെള്ളാപ്പള്ളി നടേശന്‍

vellappally22_2ആലപ്പുഴ: ഭാരത് ധര്‍മ്മജനസേനയ്ക്ക് കൂപ്പുകൈ തന്നെ ചിഹ്നമായി വേണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോണ്‍ഗ്രസിന്റെ ചിഹ്നമായ കൈപ്പത്തിയും കൂപ്പുകൈയും തമ്മില്‍ വ്യത്യാസമുണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
സി.പി.എമ്മിന്റെ ചിഹ്നമായ അരിവാള്‍ ചുറ്റികയും സി.പി.ഐയുടെ ചിഹ്നമായ അരിവാള്‍ നെല്‍ക്കതിരും തമ്മില്‍ സാമ്യമുണ്ടായിട്ടും ചിഹ്നം അനുവദിച്ചെന്നും
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹിയറിംഗ് നടത്തുമ്പോള്‍ തന്റെ അഭിപ്രായം അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂപ്പുകൈ ചിഹ്നത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ കോണ്‍ഗ്രസ് പരാതി നല്‍കിയ സാഹചര്യത്തിലാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.

 

Photo Courtesy: Google/Images may be subject to copyright

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.