വെള്ളാപ്പള്ളിയോട് വ്യക്തിവിരോധമില്ല: വി.എം സുധീരന്
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനോട് വ്യക്തിവിരോധമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. വെള്ളാപ്പള്ളിയുടെ നിലപാടുകളെയാണ് എതിര്‍ക്കുന്നതെന്നും വേട്ടയാടല്‍ തന്റെ രീതിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലാണ് വെള്ളാപ്പള്ളി പ്രസംഗിച്ചതെന്നും നിയമത്തിന് അതീതനാകാന്‍ വെള്ളാപ്പള്ളിക്ക് സാധിക്കില്ലെന്നും സുധീരന് കൂട്ടിച്ചേര്‍ത്തു.
വ്യക്തിവൈരാഗ്യം മൂലം പതിനെട്ട് വര്‍ഷമായി സുധീരന് തന്നെ വേട്ടയാടുകയാണെന്ന വെള്ളാപ്പള്ളിയുടെ ആരോപണത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Photo Courtesy : Google/ images may be subject to copyright