കെ. ബാബുവും കെ.എം. മാണിയും മന്ത്രിസഭയിലേക്ക് തിരിച്ചുവരണം: യു.ഡി.എഫ്

കെ. ബാബുവും കെ.എം. മാണിയും മന്ത്രിസഭയിലേക്ക് തിരിച്ചുവരണം: യു.ഡി.എഫ്

babuതിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തെ തുടര്‍ന്ന് രാജിവെച്ച കെ. ബാബുവും കെ.എം. മാണിയും മന്ത്രിസഭയിലേക്ക് തിരിച്ചുവരണമെന്ന് യു.ഡി.എഫ് നേതൃയോഗത്തില്‍ തീരുമാനം. കെ.ബാബുവിന്റെ രാജിക്കത്ത് സ്വീകരിക്കേണ്ടെന്നും യോഗം തീരുമാനിച്ചു.

മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരായ സോളാര്‍ കേസ് പ്രതി സരിത എസ് നായരുടെ ആരോപണങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കാനും യു.ഡി.എഫ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ക്ലിഫ് ഹൗസിലാണ് യു.ഡി.എഫ് യോഗം ചേര്‍ന്നത്.
അതേസമയം മന്ത്രിസഭയിലേക്കു തിരിച്ചുവരാന്‍ തിടുക്കമില്ലെന്നു മുന്‍ ധനമന്ത്രി കെ.എം. മാണി പ്രതികരിച്ചു. വിഷയത്തില്‍ പാര്‍ട്ടിയുമായി ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും തന്നില്‍ യു.ഡി.എഫ് അര്‍പ്പിച്ച വിശ്വാസത്തിനു നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Photo Courtesy : Google/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.