ഇന്ത്യ കീഴടക്കാന്‍ സീക്ക

ഇന്ത്യ കീഴടക്കാന്‍ സീക്ക

Tata-Zica-Left-Front-Three-Quarter-61426ടാറ്റാ കാറുകളെക്കുറിച്ചുള്ള നിങ്ങളുടെ പരമ്പരാഗത പ്രതീക്ഷകള്‍ മറക്കുക. ടാറ്റയെ സംബന്ധിച്ച് സീക്ക എന്നത് കാര്‍ നിര്‍മ്മാണത്തിലെ പുതിയ അധ്യായമാണ്. കുറെക്കാലമായി നാനോയ്ക്കും ബോള്‍ട്ടിനും ഇടയില്‍ ഒരു വലിയ വിടവ് ഉണ്ടായിരുന്നു. ഈ വിടവ് നികത്തുകയാണ് ഇപ്പോള്‍ സീക്ക. ഇതിനിടയില്‍ നേരത്തെ ഉണ്ടായിരുന്നത് ഇന്‍ഡിക്കയാണ്. പക്ഷെ ഒരു ഫാമിലി കാര്‍ തേടുന്നവരെ സംബന്ധിച്ചിടത്തോളം ഇന്‍ഡിക്ക പ്രായോഗികമായ പരിഹാരമല്ല. മാരുതി സെലിറിയോ, ഹ്യുണ്ടായ് ഗ്രാന്റ് ഐ10 എന്നീ കാറുകള്‍ തിരഞ്ഞെടുക്കുന്ന യുവാക്കളുടെ തലമുറയ്ക്ക് പ്രിയങ്കരമായ ഒന്നായിരിക്കും സീക്ക. സീക്ക എത്രത്തോളം നല്ലതാണ്? സീക്ക വിപണിയില്‍ ഇറങ്ങുന്നതിന് മുന്‍പ് പരീക്ഷണയോട്ടം നടത്തിയതിന്റെ അനുഭവങ്ങള്‍ ഇവിടെ പങ്കുവെയ്ക്കട്ടെ.

ഒരു കാറിന്റെ സ്റ്റൈലിംഗില്‍ മനപൂര്‍വ്വമല്ലാതെ മറ്റ് കാറുകളുടേതുമായി സാമ്യം ഉണ്ടായേക്കാം. പുതിയ സീക്കയുടെ ചിരിക്കുന്ന മുഖം തീര്‍ച്ചയായും ടാറ്റയുടേത് തന്നെ. പക്ഷെ പതിവില്‍ നിന്നും വ്യത്യസ്തമായി സീക്കയുടെ മുഖത്തിന് നീണ്ടതും സൂക്ഷ്മവുമായ ലുക്കാണ് ഉള്ളത്. ഹെഡ് ലാമ്പുമായി ചേര്‍ന്ന മുന്‍ഭാഗത്തെ ഗ്രില്ലിന് ഒരു അര്‍ധവൃത്താകൃതിയാണ്. ഉയര്‍ന്നു നില്‍ക്കുന്ന ബോണറ്റ് ലൈന്‍ റോഡില്‍ സീക്കയുടെ സാന്നിധ്യം ഉറപ്പിക്കുന്നു. ഒരു വശത്ത് നിന്ന് നോക്കിയാല്‍ രൂപം ഏതാണ്ട് സാധാരണമാണ്. സെലീറിയോയുടെ നീളം 3600 മില്ലീമീറ്റര്‍ ആണെങ്കില്‍ സീക്കയുടേത് 3746മില്ലീമീറ്റര്‍ ആണ്. പിന്‍ഭാഗത്തെ ടെയില്‍ ലാമ്പും നമ്പര്‍ പ്ലേറ്റിന്റെ ഭാഗത്തെ പ്രത്യേക കുഴിയും മികച്ച കാഴ്ച നല്‍കുന്നു. മറ്റ് ടാറ്റാ കാറുകളില്‍ നിന്നും വ്യത്യസ്തമായി, സീക്കയുടെ ഉയരക്കൂടുതല്‍ അധികം പുറത്തേക്ക് എടുത്തു കാണിക്കാത്ത വിധത്തിലാണ്. ടാറ്റായുടെ പുതിയ കാറുകള്‍ മുഴുവന്‍ സൃഷ്ടിക്കപ്പെടാന്‍ പോകുന്നത് സീക്കയുടെ പുതു പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണെന്ന് ടാറ്റ അവകാശപ്പെടുന്നു.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.