ഇന്ത്യ കീഴടക്കാന്‍ സീക്ക

ഇന്ത്യ കീഴടക്കാന്‍ സീക്ക

Tata-Zica-Exterior-61283നിര്‍ഭാഗ്യത്തിന്, ടാറ്റാ കാറുകള്‍ ഒരിക്കലും ഇന്റീരിയറിന്റെ പേരില്‍ ആരെയും ഇതുവരെയും ആകര്‍ഷിച്ചിട്ടില്ല. ഇനി അഥവാ നല്ലൊരു ഇന്റീരിയര്‍ അനുഭവം ഉണ്ടെങ്കില്‍ തന്നെ അത് വില കുറഞ്ഞ പ്ലാസ്റ്റിക്കുകള്‍, മോശപ്പെട്ട ഫിനിഷിംഗ്, ചേരാത്ത പാനലുകള്‍ എന്നിവയ്ക്കിടയിലായിരിക്കും. എന്തായാലും ഇക്കാര്യത്തില്‍ സീക്ക എല്ലാ കുറവുകളും നികത്തുന്നു. സീക്കയുടെ ഇന്റീരിയറും കാബിന്‍ ക്വാളിറ്റിയും മികച്ചതാണ്. മറ്റ് കമ്പനികളുടെ ചെറുകാറുകളില്‍ നിന്നും ടാറ്റായുടെ പഴയ ഡിസൈനുകളില്‍ നിന്നും ഇന്റീരിയര്‍ വ്യത്യസ്തമാണ്. ടെക്‌സ്ചറോടു കൂടിയ ഡാഷ് ബോര്‍ഡ്, മേല്‍ ക്കൂരയുടെ ലൈനിംഗിന്റെ കാര്യത്തിലെ പ്രീമിയം ലുക്ക്, വില കൂടിയ സീറ്റ് ഫാബ്രിക് – തുടങ്ങിയ എല്ലാം ചേര്‍ന്ന് സീക്കയെ ഒരു പ്രീമിയം കാര്‍ പോലെ മികച്ചതാക്കുന്നു. ക്യാബിന്റെ കീഴ്ഭാഗങ്ങളില്‍ ഗുണനിലവാരം കുറഞ്ഞ ഉല്‍പന്നങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. പക്ഷെ ഇന്റീരിയറിന്റെ ഗുണനിലവാരം ഉയര്‍ത്താനുള്ള ടാറ്റയുടെ പരിശ്രമത്തിന്റെ പേരില്‍ ഇതിന് മാപ്പ് കൊടുക്കാം.

സീക്കയിലൂടെ ടാറ്റ ഹര്‍മന്‍ കാര്‍ഡനുമായി കൈകോര്‍ക്കുകയാണ്. സീക്കയ്ക്ക് വേണ്ടി പ്രത്യേകമായി ഓഡിയോ സംവിധാനം ഒരുക്കിയിരിക്കുകയാണ് ഹര്‍മന്‍ കാര്‍ഡന്‍. നാല് സ്പീക്കറോടു കൂടിയ സൗണ്ട് സിസ്റ്റം ചുറുചുറുക്കുള്ള, അതേ സമയം വളരെ സന്തുലിതമായ ശബ്ദം സമ്മാനിക്കുന്നു. ഒരു ജ്യൂക്ക് ബോക്‌സായും ഈ സൗണ്ട് സിസ്റ്റം പ്രവര്‍ത്തിക്കും. പ്രത്യേക ആപ് ഉപയോഗിച്ച് നാല് മൊബൈല്‍ ഫോണുകളില്‍ നിന്നു വരെ ഒരേ സമയം പാട്ടുകള്‍ പ്ലേലിസ്റ്റിലിട്ട് പ്ലേ ചെയ്യാം. സ്മാര്‍ട്ട് ഫോണുമായി കണക്ട് ചെയ്താല്‍ നാവിഗേഷനുവേണ്ടിയും ഉപയോഗിക്കാം. മറ്റ് ടാറ്റാ കാറുകളില്‍ നിന്നും വ്യത്യസ്തമായി നല്ല സ്‌പേസ് സീക്കയില്‍ അനുഭവപ്പെടും. സീറ്റുകളാണെങ്കില്‍, പൊസിഷന്റെ കാര്യത്തിലും ഗുണനിലവാരത്തിന്റെ കാര്യത്തിലും, നല്ല സുഖകരമാണ്. ക്യാബിനില്‍ നല്ലതുപോലെ സ്‌റ്റോറേജ് ഇടം ഉണ്ട്. ധാരാളം സാധനങ്ങള്‍ സ്റ്റോര്‍ ചെയ്യാന്‍ കഴിയും വിധം ബൂട്ട് സ്‌പേസ് 240 ലിറ്റര്‍ നല്‍കുന്നു.

സീക്കയ്ക്ക് കരുത്തുപകരാന്‍ രണ്ട് എഞ്ചിനുകളാണ് ഉള്ളത്. 3സിലിണ്ടറും 1.2 ലിറ്ററും ഉള്ള പെട്രോള്‍ എഞ്ചിനും 1.05 ലിറ്ററും 3 സിലിണ്ടറും ഉള്ള ഡീസല്‍ എഞ്ചിനും. 11.4 കിലോഗ്രാം ടോര്‍കും 84 ബി.എച്ച്.പി കരുത്തും പെട്രോള്‍ എഞ്ചിനുണ്ട്. നല്ലതുപോലെ കൂതിക്കാനും കയറ്റം കയറാനും ഈ എഞ്ചിന് ശേഷിയുണ്ട്. പക്ഷെ 4000 ആര്‍.പി.എമ്മിന് മുകളില്‍ ശബ്ദം കേള്‍പ്പിക്കും എന്ന ന്യൂനതയുണ്ട്. നഗരത്തില്‍ ശബ്ദമില്ലാതെ ഓടിക്കാന്‍ ഗിയര്‍ ബോക്‌സില്‍ നന്നേ പാടുപെടേണ്ടി വരും. 69 ബി.എച്ച്.പി കരുത്തും 14.27 കിലോഗ്രാം ടോര്‍കുമാണ് ഡീസല്‍ എഞ്ചിനുള്ളത്. സുഗമമായ ഈ എഞ്ചിന്‍ യാത്ര സുഖകരമാക്കുന്നു. രണ്ട് സിലിണ്ടറുകളോടു കൂടിയ സെലീറിയോ ഡീസല്‍ കാറിനേക്കാള്‍ മെച്ചപ്പെട്ട എഞ്ചിനാണിത്.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.