ഇന്ത്യ വളര്‍ച്ചയുടെ പാതയിലാണെന്ന് അരുണ്‍ ജയ്റ്റ്‌ലി

ഇന്ത്യ വളര്‍ച്ചയുടെ പാതയിലാണെന്ന് അരുണ്‍ ജയ്റ്റ്‌ലി

arun jaitleyന്യൂഡല്‍ഹി: സാമ്പത്തിക മാന്ദ്യത്തിനിടയിലും ഇന്ത്യ പിടിച്ചുനിന്നെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. രാജ്യം വളര്‍ച്ചയുടെ പാതയിലാണെന്നും വെല്ലുവിളികളെ സാധ്യതകളായി പരിഗണിച്ച് മുന്നോട്ട് പോവുകയാണ് ലക്ഷ്യമെന്നും ബജറ്റ് അവതരിപ്പിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.

ആദായ നികുതി പരിധിയില്‍ മാറ്റം വരുത്താതെയാണ് ജയ്റ്റ്‌ലി ബജറ്റ് പ്രഖ്യാപിച്ചത്. കൃഷിക്കും കാര്‍ഷിക മേഖലക്കും ഊന്നല്‍ നല്‍കിയിരിക്കുന്ന ബജറ്റില്‍ ചില നികുതി ഇളവുകളും മന്ത്രി പ്രഖ്യാപിച്ചു. എല്ലാ സബ്‌സിഡികള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയ ബജറ്റില്‍ ദരിദ്ര കുടുംബങ്ങള്‍ക്ക് സബ്‌സിഡിയോടെ എല്‍.പി.ജി കണക്ഷനും വാഗ്ദാനം ചെയ്യുന്നു. 50 ലക്ഷം കുടുംബങ്ങള്‍ക്കാണ് ഈ പ്രയോജനം ലഭ്യമാകുന്നത്.
ചരക്കു സേവന നികുതി ബില്‍ പാസാക്കാനുള്ള ശ്രമം തുടരുമെന്നും കൃഷിക്കാരുടെ വരുമാനം അഞ്ചുവര്‍ഷം കൊണ്ടു ഇരട്ടിയാക്കുമെന്നും അദ്ദേഹം ബജറ്റില്‍ പ്രഖ്യാപിച്ചു. കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതിക്ക് 5,500 കോടിയും നബാര്‍ഡിന്റെ കീഴില്‍ ജലസേചന പദ്ധതികള്‍ക്കായി 20,000 കോടിയും ബജറ്റില്‍ വകയിരുത്തി.
വീട്ടുവാടക ശമ്പളയിനത്തില്‍ ലഭിക്കാത്തവര്‍ക്കുള്ള ഇളവ് 24,000 രൂപയില്‍ നിന്ന് 60,000 രൂപയായി ഉയര്‍ത്തിയ ബജറ്റില്‍ അഞ്ച് ലക്ഷം രൂപയുടെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് അയ്യായിരം രൂപയുടെ നികുതിയിളവും പ്രഖ്യാപിച്ചു.

 

 

Photo Courtesy : Facebook/ Images may be subjected to copyright

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.