ഡോ. സി.ജെ റോയ്; റിയല്‍ എസ്റ്റേറ്റ് രംഗത്തെ അതികായന്‍

ഡോ. സി.ജെ റോയ്; റിയല്‍ എസ്റ്റേറ്റ് രംഗത്തെ അതികായന്‍

roy magആത്മവിശ്വാസം കൈമുതലാക്കിയതുകൊണ്ടാകാം തന്റെ ബിസിനസ് ഗ്രൂപ്പിന് ഡോ. സി.ജെ റോയ് ‘കോണ്‍ഫിഡന്റ് ഗ്രൂപ്പ്’എന്ന പേര് നല്‍കിയത്. ലാഭത്തേക്കാള്‍, സേവനം നല്‍കുക എന്നതാണ് തന്റെ ബിസിനസിലൂടെ ലക്ഷ്യമാക്കുന്നതെന്ന് തുറന്നു പറയാന്‍ ഡോ.റോയിക്ക് മടിയില്ല. റോയിയെ സംബന്ധിച്ചിടത്തോളം ജീവിതത്തിലും ബിസിനസിലും ഒരേയൊരു പങ്കാളിയേ ഉള്ളൂ- അത് തന്റെ ഭാര്യ ലിനി റോയ് ആണ്.

ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കുക, ഏറ്റവും മികച്ച ബിസിനസ് സേവനം നല്‍കി ആ വിശ്വാസം അങ്ങേയറ്റം അരക്കിട്ടുറപ്പിക്കുക- ഇതാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ വിജയമന്ത്രം. ഈ ഗുണമായിരിക്കാം അദ്ദേഹത്തെ മറ്റ് ബിസിനസ് ഗ്രൂപ്പുകളില്‍ നിന്നും വ്യത്യസ്തനാക്കിയത്. പിറവിയെടുത്തതു മുതല്‍ ഇന്നുവരെ ഉപഭോക്താക്കളുടെ വിശ്വാസത്തിന് കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഒരു ക്ഷതവും ഏല്‍പിച്ചിട്ടില്ല.

മികച്ച വിദ്യാഭ്യാസം നേടിയതിന് ശേഷം വന്‍ കോര്‍പറേറ്റുകളില്‍ ജോലി നോക്കിയിരുന്ന റോയ് അനുഭവസമ്പത്തിന്റെ പിന്‍ബലത്തില്‍ ബിസിനസില്‍ സ്വന്തം പാത വെട്ടിത്തെളിക്കുകയായിരുന്നു. ആത്മസമര്‍പ്പണം, കഠിനാധ്വാനം, ബിസിനസ്സിനോടുള്ള ആവേശം ഇതെല്ലാം ഒത്തുചേര്‍ന്നപ്പോള്‍ റോയിയുടെ ബിസിനസ് വിലമതിക്കാനാവാത്ത ഒരു സാമ്രാജ്യമായി വളര്‍ന്നു. ഈ ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം ഓരോ ചെറിയ ഉപഭോക്താവും പ്രധാനമാണ്. ഇപ്പോള്‍ കമ്പനിയുടെ ആസ്തിമൂലധനം 100 കോടി യു.എസ് ഡോളര്‍ ആണ്. ഇപ്പോള്‍ സാമ്പത്തികമായി കരുത്തുറ്റതും സുസ്ഥിരവുമാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ്. റിയല്‍ എസ്റ്റേറ്റിന് പ്രാധാന്യം നല്‍കുന്നതിനാല്‍ കൂടുതല്‍ ഉപഭോക്താക്കളെ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ആകര്‍ഷിക്കുന്നു. ഒപ്പം അവരുടെ വിശ്വാസം ആര്‍ജ്ജിക്കുകയും ചെയ്യുന്നു.

ഇപ്പോള്‍ കമ്പനി വലിയൊരു നാഴികക്കല്ലിന്റെ വഴിത്താരയിലാണ്. ഏകദേശം 135 റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞ കമ്പനി ഒരു പ്രത്യേക പദവി ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു- ഒരു പൈസപോലും കടമില്ലാത്ത കമ്പനി എന്ന അപൂര്‍വ്വ മുദ്ര കോണ്‍ഫിഡന്റ് ഗ്രൂപ്പിന് ഇപ്പോഴും സ്വന്തമാണ്. ബംഗളുരുവില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് കരുത്തുറ്റ അടിത്തറ നിലനിര്‍ത്തുമ്പോള്‍ തന്നെ കേരളത്തില്‍ കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ കമ്പനിക്ക് ശക്തമായ സാന്നിധ്യമുണ്ട്. ഇതില്‍ കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നീ നഗരങ്ങളും അങ്ങകലെ ദുബായിയും ഉള്‍പ്പെടുന്നു. എന്നാല്‍ ഇപ്പോള്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് വൈവിധ്യവത്കരണത്തിന്റെ പാതയിലേക്ക് പ്രവേശിക്കുകയാണ്. വിവിധ മേഖലകളിലായി പുതിയ പദ്ധതികളുടെ ആസൂത്രണത്തിലും നടപ്പാക്കലിലും വ്യാപൃതരാണ് ഡോ.റോയിയും ഭാര്യയും. റിയല്‍ എസ്റ്റേറ്റ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ തന്നെ, മറ്റ് ചില മേഖലകളിലും ഗ്രൂപ്പ് രംഗപ്രവേശം ചെയ്തു കഴിഞ്ഞു- ഹെല്‍ത്ത് കെയര്‍, ഏവിയേഷന്‍, ഹോസ്പിറ്റാലിറ്റി, എന്റര്‍ടെയ്ന്‍മെന്റ്, വിദ്യാഭ്യാസം, സ്‌പോര്‍ട്‌സ് എന്നീ രംഗങ്ങളിലാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പുതിയ ചുവടുവെപ്പുകള്‍.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.