ഡോ. സി.ജെ റോയ്; റിയല്‍ എസ്റ്റേറ്റ് രംഗത്തെ അതികായന്‍

ഡോ. സി.ജെ റോയ്; റിയല്‍ എസ്റ്റേറ്റ് രംഗത്തെ അതികായന്‍

royവിനോദവ്യവസായത്തില്‍

വിനോദവ്യവസായത്തിന്റെ സാധ്യതകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി നേരത്തെ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഏതാനും സിനിമകള്‍ നിര്‍മ്മിച്ചിരുന്നു. കാസനോവ എന്ന ഏറ്റവും വിലയേറിയ മലയാളം സിനിമ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ സംഭാവനയാണ്. ലേഡീസ് ആന്റ് ജെന്റില്‍മാന്‍ എന്ന സിദ്ദിഖ് ചിത്രവും ആറ് കന്നട ചിത്രങ്ങളും ഗ്രൂപ്പ് നിര്‍മ്മിച്ചിട്ടുണ്ട്. കേരളത്തില്‍ ഇനി 40 മള്‍ട്ടിപ്ലക്‌സുകള്‍ സ്ഥാപിക്കാനാണ് ഗ്രൂപ്പ് മുന്നോട്ട് വരുന്നത്. മലയാളം, തമിഴ്, കന്നട ചിത്രങ്ങള്‍ അടുത്ത വര്‍ഷം നിര്‍മ്മിക്കാനും പദ്ധതിയുണ്ട്.

കാരുണ്യപ്രവര്‍ത്തനത്തിന്റെ കാര്യത്തിലും ഗ്രൂപ്പ് പിറകോട്ടില്ല. അത്യാവശ്യക്കാര്‍ക്ക് വേണ്ട സൗകര്യങ്ങളും സഹായസേവനങ്ങളും ആത്മവിശ്വാസവും നല്‍കുന്നതിന് ഗ്രൂപ്പ് മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നു. സൗജന്യ ഡയാലിസിസ്, തിമിര ശസ്ത്രക്രിയ എന്നിങ്ങനെ സേവനങ്ങള്‍ നല്‍കുന്ന കോണ്‍ഫിഡന്റ് ഗ്രൂപ്പ് കഴിഞ്ഞ വര്‍ഷം 85 ഹൃദയശസ്ത്രക്രിയകള്‍ നടത്തി. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി നിര്‍മ്മിച്ച സ്‌കൂളില്‍ ഉച്ചഭക്ഷണം വരെ നല്‍കി ഒരു പിടി കുട്ടികള്‍ക്ക് ആശ്വാസമാവുകയാണ് ഈ സ്‌കൂള്‍. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ് ഗ്രൂപ്പ്.

ഡോ.റോയിയുടെ എല്ലാ സംരംഭങ്ങളിലും താങ്ങും തണലുമായി ഭാര്യ ലിനി റോയും കൂടെയുണ്ട്. ഹോസ്പിറ്റാലിറ്റി, പെര്‍ഫ്യൂം ബിസിനസ് എന്നിവയുടെ സകലചുമതലകളും ലിനി റോയി തനിയെ ഏറ്റെടുത്തിരിക്കുന്നു.

100ല്‍ ഒരാള്‍

ബിസിനസ്് രംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് നിരവധി പുരസ്‌കാരങ്ങളാണ് ഡോ. സി.ജെ റോയിയെ തേടിയെത്തിയിരിക്കുന്നത്. യു.എ.ഇയിലെ 100 പ്രധാന ബിസിനസ്സുകാരുടെ ലിസ്റ്റില്‍ ഡോ.റോയിയും ഉള്‍പ്പെട്ടിരുന്നു. സ്വിറ്റ്‌സര്‍ലന്റിലെ എസ്.ബി.എസ് ബിസിനസ് സ്‌കൂള്‍ അദ്ദേഹത്തിന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. റോയിയുടെ ബിസിനസ് വളര്‍ച്ചയുടെ അടിത്തറ അദ്ദേഹത്തിന്റെ കരുത്തുറ്റ കാഴ്ചപ്പാടുകളാണ്. നമുക്ക് വിശാലമായ ഒരു കാഴ്ചപ്പാടുണ്ടാകുമ്പോള്‍, വിജയം തീര്‍ച്ചയായും അവിടെ അനുഗ്രഹം ചൊരിയാനെത്തുന്നു.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.