ഡോ. സി.ജെ റോയ്; റിയല്‍ എസ്റ്റേറ്റ് രംഗത്തെ അതികായന്‍

ഡോ. സി.ജെ റോയ്; റിയല്‍ എസ്റ്റേറ്റ് രംഗത്തെ അതികായന്‍

royiകോണ്‍ഫിഡന്റ് ഏവിയേഷന്‍

കോണ്‍ഫിഡന്റ് ഏവിയേഷന്‍ എന്ന പേരിലാണ് വ്യോമയാനരംഗത്തേക്ക് ഡോ.റോയ് പ്രവേശിക്കുന്നത്. ആകര്‍ഷകമായ, സവിശേഷതകള്‍ നിറഞ്ഞ, വളരെ ഫ്‌ളെക്‌സിബിള്‍ ആയ വിമാനയാത്രയാണ് കോണ്‍ഫിഡന്റ് ഏവിയേഷന്‍ ലക്ഷ്യമിടുന്നത്. ഏത് ലൊക്കേഷനിലേക്കും ഏത് നേരത്തും പറക്കുക എന്നതാണ് കമ്പനിയുടെ മുദ്രാവാക്യം. വരും വര്‍ഷങ്ങളില്‍ ഇതിനെ ഒരു വലിയ ഗ്രൂപ്പായി വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം. തന്റെ പ്രതിബദ്ധത അടുത്ത തലമുറയിലേക്ക് പകരാന്‍ കോണ്‍ഫിഡന്റ് മോണ്ടിസറി പ്ലസ് സ്‌കൂള്‍, കോണ്‍ഫിഡന്റ് ഗിയര്‍ ക്രിയേറ്റീവ് ലീഡര്‍ഷിപ്പ് സ്‌കൂള്‍ എന്നീ രണ്ടു സ്‌കൂള്‍ സംരംഭങ്ങള്‍ ബംഗളുരുവില്‍ ആരംഭിച്ചുകഴിഞ്ഞു. ഗോള്‍ഫ് കോഴ്‌സില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്ന സവിശേഷമായ ഒരു കേന്ദ്രവും റോയ് വിഭാവനം ചെയ്യുന്നു. ഇതിനായി 450 ഏക്കര്‍ ഭൂമിയില്‍ കോഴ്‌സ് പണിയുന്നു. ലോകത്തിലെ ഏത് വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുത്ത് അവരുടെ അനുഭവപരിചയവും പഠനവും കണക്കിലെടുത്ത് ശരിയായ ഔദ്യോഗിക മേഖല കണ്ടെത്താന്‍ ഇവിടം സഹായകരമാകും.

മാറാത്ത നിലവാരത്തില്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ സേവനം നടത്തുന്ന കോണ്‍ഫിഡന്റ് ഗ്രൂപ്പിന് ഇപ്പോള്‍ നാല് ഹോട്ടലുകളും ബംഗളുരുവില്‍ റിസോര്‍ട്ടുകളും ഉണ്ട്. ഇതില്‍ ഗോള്‍ഫ് കോഴ്‌സാണ് പ്രധാന ചുവടുവെപ്പ്. കോണ്‍ഫിഡന്റ് കാസ്‌കേഡ്, കോണ്‍ഫിഡന്റ് അമൂണ്‍ എന്നിവ ഇതിനകം പേരെടുത്ത് കഴിഞ്ഞ പഞ്ചനക്ഷത്ര ഹോട്ടല്‍ സംരംഭങ്ങളാണ്. പുതിയ ഹോട്ടലുകളും മാളുകളും വൈകാതെ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഡോ. റോയ്.

ഇറക്കുമതിയും കയറ്റുമതിയും

ഇറക്കുമതി-കയറ്റുമതി രംഗങ്ങളിലും ഗ്രൂപ്പ് കൈവെക്കാന്‍ ഉദ്ദേശിക്കുന്നു. ഇപ്പോള്‍ തന്നെ കെട്ടിടനിര്‍മ്മാണ സാമഗ്രികളുടെ ഇറക്കുമതിയുടെ കാര്യത്തില്‍ മുന്‍നിരയിലാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ്. റീട്ടെയില്‍ മേഖലയില്‍ വന്‍നിക്ഷേപം മുടക്കി ഉപഭോക്താക്കളെ അമ്പരപ്പിക്കുകയാണ് കമ്പനി. ദുബായില്‍ ഈയിടെ പെര്‍ഫ്യൂം മോണ്ടെ എന്ന വമ്പന്‍ പെര്‍ഫ്യൂം ബുട്ടീക് കോണ്‍ഫിഡന്റ് ഗ്രൂപ്പ് ആരംഭിച്ചിരുന്നു. ലോകത്തിലെ വന്‍കിട ബ്രാന്‍ഡുകള്‍ വില്‍പനയ്ക്ക് വെക്കുമ്പോള്‍ തന്നെ, സ്വന്തമായി ഇഷ്ടപ്പെട്ട സുഗന്ധലേപനം തയ്യാറാക്കാനും കമ്പനി ഇവിടെ ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കുന്നു എന്ന സവിശേഷതയും ഉണ്ട്. 100 കോടി ദിര്‍ഹം ചെലവില്‍ വാടകയ്ക്ക് നല്‍കാനായി 1500 അപാര്‍ട്‌മെന്റുകള്‍ ദുബായില്‍ പണിയാനും ഗ്രൂപ്പ് ലക്ഷ്യമിടുന്നു. വന്‍ സാധ്യതയുള്ള പുതിയ വരുമാനമേഖലയായാണ് ഈ സംരംഭത്തെ ഗ്രൂപ്പ് വിലയിരുത്തുന്നത്.

ഗുണനിലവാരമുള്ള സേവനം എന്ന തന്റെ മുദ്രാവാക്യം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഏറ്റവും മികച്ച ആരോഗ്യസേവനം നല്‍കാന്‍ ബ്രിട്ടീഷ് റോയല്‍ ഹോസ്പിറ്റല്‍ വികസിപ്പിക്കുകയാണ് റോയിയുടെ മറ്റൊരു ലക്ഷ്യം. ഏറ്റവും സമ്പന്നമായ ചികിത്സാനുഭവമാണ് ഇവിടെ രോഗികളെ കാത്തിരിക്കുന്നത്. കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഇത്തരത്തില്‍ നാല് ഹോസ്പിറ്റല്‍ കേന്ദ്രങ്ങളാണ് തുറക്കാനുദ്ദേശിക്കുന്നത്. റിസോര്‍ട്ട് ലക്ഷ്വറി എന്ന സങ്കല്‍പത്തെ ചികിത്സയുമായി ഡോ.റോയ് ഇവിടെ ലയിപ്പിക്കുകയാണ്. രോഗികളില്‍ അധികം പേരും ആശുപത്രി അന്തരീക്ഷം വെറുക്കുന്നവരാണ്. എന്നാല്‍ ഇവിടുത്തെ ആഢംബരസൗകര്യങ്ങള്‍ ചികിത്സ എന്ന പരമ്പരാഗത സങ്കല്‍പത്തെത്തന്നെ മാറ്റിയെഴുതുകയാണ്. മെഡിക്കല്‍ ടൂറിസം രംഗത്ത് വന്‍ സാധ്യതകള്‍ മുതലെടുക്കാന്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് തയ്യാറെടുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ബംഗളുരുവില്‍ ഒരു വലിയ ക്ലിനിക് സ്ഥാപിച്ചുകഴിഞ്ഞു.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.