ഷുക്കൂര്‍ വധക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി

ഷുക്കൂര്‍ വധക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി

shukകൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. സ്വയംപ്രഖ്യാപിത രാജാക്കന്മാര്‍ നാടുഭരിക്കുന്ന സ്ഥിതിയുണ്ടാകരുതെന്നും ഷുക്കൂറിന്റെ മാതാവിന്റെ കണ്ണീര്‍ കാണാതിരിക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

കേസില്‍ പോലീസ് തൃപ്തികരമായി അന്വേഷണം നടത്തിയില്ലെന്നും സി.പി.എമ്മിന്റെ രാഷ്ട്രീയ ഇടപെടല്‍ അന്വേഷണത്തെ ബാധിച്ചിട്ടുണ്ടെന്നും കോടതി വിമര്‍ശിച്ചു. സംഭവത്തില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെയും ടി.വി.രാജേഷ് എം.എല്‍.എയെയും രക്ഷിക്കാന്‍ പോലീസ് ശ്രമം നടത്തിയെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
സംഭവം പ്രാദേശിക വിഷയമാണെന്നും സംസ്ഥാന പോലീസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചതാണെന്നും സി.ബി.ഐ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഷുക്കൂറിന്റെ മാതാവ് നല്‍കിയ ഹര്‍ജി പരിഗണിച്ച് ജസ്റ്റീസ് ബി.കമാല്‍പാഷയാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.