രണ്ടു മാസം കഴിഞ്ഞാല്‍ യു.ഡി.എഫ് സര്‍ക്കാര്‍ താഴെവീഴുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

രണ്ടു മാസം കഴിഞ്ഞാല്‍ യു.ഡി.എഫ് സര്‍ക്കാര്‍ താഴെവീഴുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

kodiyeriതിരുവനന്തപുരം: രണ്ടു മാസം കഴിഞ്ഞാല്‍ യു.ഡി.എഫ് സര്‍ക്കാര്‍ താഴെവീഴുമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. സ്റ്റേ സര്‍ക്കാരാണ് കേരളത്തില്‍ ഭരണം നടത്തുന്നതെന്നും സോളാര്‍ അന്വേഷണത്തില്‍ ഹൈക്കോടതിയില്‍ നിന്നും സ്റ്റേ ലഭിച്ചതുകൊണ്ടാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തുടരുന്നതെന്നും കോടിയേരി പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇപ്പോള്‍ മനസാക്ഷിയെ കൂട്ടുപിടിച്ചിരിക്കുകയാണെന്നും സോളാര്‍ കേസ് പ്രതി സരിത.എസ്.നായരെ ക്ലിഫ് ഹൗസില്‍ നിന്നും രാത്രി നിരവധി തവണ വിളിച്ചത് ഭാഗവതം പഠിപ്പിക്കാനായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. നിയമസഭയില്‍ അടിയന്തരപ്രമേയത്തിനു അനുമതി തേടി സംസാരിക്കുകയായിരുന്നു കോടിയേരി. അതേസമയം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മറ്റു മന്ത്രിമാരും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്.

 

Photo Courtesy : Google/ Images may be subjected to copyright

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.