മിസിസ് സൗത്ത് ഇന്ത്യ 2016 : അപേക്ഷകള്‍ ക്ഷണിക്കുന്നു
കൊച്ചി: ദക്ഷിണേന്ത്യയുടെ സൗന്ദര്യ റാണിയാവാന്‍ വിവാഹിതരായ യുവതികള്‍ക്ക് സുവര്‍ണാവസരം. വിവാഹിതകള്ക്കായി പെഗാസസ് ചെയര്മാന് അജിത് രവി സംഘടിപ്പിക്കുന്ന മിസിസ് സൗത്ത് ഇന്ത്യ മത്സരത്തില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം. 18നും 45നും ഇടയില്‍ പ്രായമുള്ള വിവാഹിതരായ സ്ത്രീകളില്‍ നിന്നാണ് അപേക്ഷകള്‍ ക്ഷണിക്കുന്നത്.
മത്സരത്തിന്റെ ഓഡിഷന് ബംഗളുരു, ചെന്നൈ, കൊച്ചി എന്നീ സ്ഥലങ്ങളില്‍ നടക്കും. ബ്ലാക്ക് കോക്ക് ടെയിലാണ് ഓഡിഷന്റെ ഡ്രസ്സ് കോഡ്. ലോകത്തിന്റെ ഏത് കോണിലുമുള്ള വിവാഹിതരായ ദക്ഷിണേന്ത്യന്‍ യുവതികള്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാം.
നിബന്ധനകള്‍
വയസ്സ് തെളിയിക്കുന്ന രേഖകള്‍ നിര്‍ബന്ധം.
മത്സരാര്‍ത്ഥികള്‍ക്ക് 5’2’ന് മുകളില്‍ ഉയരമുണ്ടാകണം.
വിവാഹിതയായിരിക്കണം.
മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്ക്ക് മിസിസ് സൗത്ത് ഇന്ത്യ (www.mrsssouthindia.org ) വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: അജിത് രവി പെഗാസസ് 09846050283, 09447050283