മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുവരാന്‍ ആഗ്രഹിച്ചിരുന്നില്ല: കെ. ബാബു
തിരുവനന്തപുരം: തൃശൂര്‍ വിജിലന്‍സ് കോടതിയുടെ വിധി ഹൈക്കോടതി മരവിപ്പിച്ചതോടെ തന്റെ നിരപരാധിത്വം തെളിഞ്ഞെന്ന് മന്ത്രി കെ. ബാബു. മന്ത്രിസ്ഥാനത്തേക്കു തിരിച്ചുവരാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും യു.ഡി.എഫിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് തീരുമാനം മാറ്റിയതെന്നും അദ്ദേഹം അറിയിച്ചു.
തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അതില്‍ ഏറ്റവും പ്രധാനം കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണമാണെന്നും മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കുമെതിരെ സോളാര്‍ പ്രതി സരിത എസ്. നായര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാര്‍ കോഴ ആരോപണത്തില്‍ മന്ത്രി കെ.ബാബുവിനെതിരെ കേസ് എടുക്കണമെന്ന തൃശ്ശൂര്‍ വിജിലന്‍സ് കോടതിയുടെ വിധിയെത്തുടര്‍ന്നാണ് എക്സൈസ്, ഫിഷറീസ്, തുറമുഖ വകുപ്പ് മന്ത്രിസ്ഥാനം രാജിവച്ചുകൊണ്ടുള്ള കത്ത് അദ്ദേഹം മുഖ്യമന്ത്രിക്ക് കൈമാറിയത്.
Photo Courtesy : Google/ images may be subject to copyright