ബിസിനസ്സില്‍ നറുപുഞ്ചിരിയോടെ

ബിസിനസ്സില്‍ നറുപുഞ്ചിരിയോടെ

MG_0375-588x1024ചെറുപ്പക്കാരനായ ഒരു ദന്ത ഡോക്ടര്‍ തന്റെ കുടുംബം നടത്തിവരുന്ന ക്ലിനിക്കില്‍ 2000ല്‍ ചേര്‍ന്ന് പ്രാക്ടീസ് തുടങ്ങി. ഇത് ഒരു വാര്‍ത്തയേ ആകുന്നില്ല. അത് ഒരു ലേഖനത്തിന് മികച്ച തുടക്കം പോലുമാവുന്നില്ല. പക്ഷെ കഥ മുഴുവന്‍ ഇവിടെ തീരുന്നില്ല. ഒരു പക്ഷെ അത്രയ്ക്ക് സംഭവബഹുലമല്ലാത്ത തുടക്കം, പക്ഷെ മികച്ച ഒരു ഔദ്യോഗിക ജീവിതത്തിനും അതിനേക്കാള്‍ മികവാര്‍ന്ന വ്യവസായസംരംഭക യാത്രയ്ക്കും തുടക്കമായി. ഇനി നമുക്ക് ഈ കഥയിലെ നായകന്‍ ഡോ. തോമസ് കെ. പൗലോസ് നെച്ചുപാടത്തെ പരിചയപ്പെടാം. ദന്തവിദഗ്ധനായ ഡോക്ടര്‍ എന്ന നിലയില്‍ മാത്രമല്ല, ഒരു വ്യവസായസംരംഭകന്‍ എന്ന നിലയിലും ഇദ്ദേഹം ഇപ്പോള്‍ പ്രശസ്തനാണ്. ആരോഗ്യസേവന രംഗം മുതല്‍ ഐ.ടി വരെ നീണ്ടുകിടക്കുന്ന സംരംഭങ്ങളില്‍ മൂന്നോളം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ തലപ്പത്ത് തീരുമാനങ്ങളെടുക്കാന്‍ ഇദ്ദേഹം ഉണ്ട്. ഒപ്പം രണ്ട് കമ്പനികളില്‍ പങ്കാളിത്തവും.

വ്യത്യസ്ത ബിസിനസ് സംരംഭങ്ങളിലേക്ക് തോമസ് നെച്ചുപാടം എത്തിയത് വെറും യാദൃച്ഛികതയല്ല. പകരം അങ്ങേയറ്റം ചിന്തിച്ചുറപ്പിച്ച് നടത്തുന്ന നീക്കങ്ങളാണിവ. ഒരു സൂക്ഷ്മഗ്രാഹിയായ ബിസിനസ്സുകാരനെപ്പോലെ, ഇടപെടുന്ന ബിസിനസുകള്‍ തലനാരിഴ ഏഴായ് കീറി പഠിക്കാന്‍ ഡോ. തോമസ് നെച്ചുപ്പാടം മനസ്സ് വെക്കുന്നു. വെറും കണക്കുകളുടെ കൂട്ടലും കിഴിക്കലും മാത്രമല്ല ബിസിനസ് എന്ന് ഇദ്ദേഹത്തിനറിയാം. ബിസിനസിന്റെ വിജയരഹസ്യം അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യരുടെ പരിശ്രമങ്ങളാണ്. അതുകൊണ്ടുതന്നെ ശമ്പളം കൊടുക്കുന്ന ഓരോരുത്തരെയും പ്രത്യേകം മനസ്സിലാക്കാന്‍ അദ്ദേഹം ശ്രമിക്കുന്നു. അവരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് കമ്പനിയുടെ വളര്‍ച്ചയ്ക്കായുള്ള ഉത്തരവാദിത്വങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ അദ്ദേഹം കൂടെ നില്‍ക്കുന്നു. ഒരു പ്രൊഫഷണല്‍ എന്ന നിലയ്ക്ക് മറ്റെന്തിനേക്കാളും ഉയരത്തില്‍ ജോലിയെ പ്രതിഷ്ഠിക്കുന്ന ഡോ. തോമസ് നെച്ചുപ്പാടം എല്ലാ ദിവസവും ക്ലിനിക്കില്‍ ഡോക്ടറുടെ കുപ്പായമണിഞ്ഞെത്തുന്നു. അതീവ ദാഹത്തോടെ ദൈവത്തെ സ്‌നേഹിക്കുന്ന മനുഷ്യന്‍ കൂടിയാണ് ഡോ. നെച്ചുപ്പാടം. അദ്ദേഹത്തിന്റെ ജീവിതശൈലിയിലെയും ബിസിനസ് സംരംഭങ്ങളിലെയും സമ്പൂര്‍ണ്ണതയ്ക്കും ഐക്യത്തിനും പിന്നില്‍ ഈ ദൈവീകാംശം ആര്‍ക്കും തിരിച്ചറിയാ ന്‍ സാധിക്കും.

നെച്ചുപ്പാടത്തിന്റെ ബിസിനസ് വളര്‍ച്ചയെക്കുറിച്ച് ശ്രദ്ധാപൂര്‍വ്വം പഠിച്ചാല്‍ ഒരു കാര്യം വ്യക്തമാണ്- വെറുതെ ചാടിയെടുത്ത് നടപ്പാക്കുന്ന തീരുമാനങ്ങളല്ല, സാവധാനം പഠിച്ച് എടുക്കുന്ന കരുനീക്കങ്ങളാണ് ഈ വിജയത്തിന്റെ മന്ത്രം.

പുഞ്ചിരിയെ തിരിച്ചറിയുമ്പോള്‍

ഔദ്യോഗിക ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ അങ്ങേയറ്റം വിലമതിക്കുന്ന ഒന്നാണ് പുഞ്ചിരിയെന്ന യാഥാര്‍ത്ഥ്യം ഡോ. നെച്ചുപ്പാടം തിരിച്ചറിഞ്ഞു. പല കാരണങ്ങളാല്‍ രോഗികള്‍ തന്റെ അടുത്തെത്താറുണ്ടെങ്കിലും അവരെല്ലാവരും ആത്യന്തികമായി ഉറ്റുനോക്കുന്നത് സുന്ദരമായ പുഞ്ചിരിക്ക് വേണ്ടിയാണ് എന്നറിഞ്ഞതോടെ സ്വാഭാവികമായും പുഞ്ചിരിക്ക് പിന്നിലെ സൗന്ദര്യശാസ്ത്രം ഡോക്ടര്‍ അന്വേഷിച്ചുതുടങ്ങി. പിന്നീട് സാവധാനം അത് തന്റെ ദന്തചികിത്സയില്‍ ചേര്‍ക്കാന്‍ തുടങ്ങി യതോടെ ദന്തസൗന്ദര്യശാസ്ത്രമെന്ന മേഖലയില്‍ ഡോക്ടറുടെ പ്രാധാന്യം പരക്കെ അംഗീകരിക്കപ്പെട്ടു തുടങ്ങി. തുടര്‍ന്ന് ഫാഷന്‍ ലോകവും മോഡലിംഗ് വ്യവസായവും ഈ ഡോക്ടര്‍ക്ക് പിന്നാലെ കൂടാന്‍ തുടങ്ങി. അതോടെ വിവിധ ദേശീയ അന്തര്‍ദേശീയ സൗന്ദര്യമത്സരങ്ങള്‍ക്കും ഫാഷന്‍ ഷോകള്‍ക്കും സുന്ദരിമാരുടെ പുഞ്ചിരി അണിയിച്ചൊരുക്കല്‍ ഡോക്ടറുടെ ജോലിയായി.

മനോഹരമായ പുഞ്ചിരിക്ക് സൗന്ദര്യപരമായ തിരുത്തലുകള്‍ മാത്രം പോരെന്ന് ഡോക്ടര്‍ക്ക് ബോധ്യപ്പെടാന്‍ തുടങ്ങി. മനോഹരമായ പുഞ്ചിരി അന്തരാത്മാവിന്റെ പ്രതിഫലനമാണെന്നും അത് ഉയരുന്നത് ഹൃദയത്തില്‍ നിന്നാണെന്നും ഡോക്ടര്‍ തിരിച്ചറിഞ്ഞു. അതുകൊണ്ട് ഒരാളുടെ ശുദ്ധമായ സുന്ദരമന്ദഹാസത്തിന് പിന്നില്‍ ആ വ്യക്തിയുടെ ആത്മവിശ്വാസവും ഉള്ളിലെ മനോവിചാരങ്ങളും ഉള്‍പ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം മനസ്സിലാക്കി. അങ്ങനെയാണ് ഡോ. തോമസ് നെച്ചുപ്പാടം ങലമേിീലീ എന്ന ഗ്രൂമിംഗ് കമ്പനി ആരംഭിച്ചത്. ആളുകളിലെ ഏറ്റവും മികച്ച പുഞ്ചിരി പുറത്തെടുക്കാനുള്ള പരിശീലനമാണ് ഈ കമ്പനി നല്‍കുന്നത്.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.