ബിസിനസ്സില്‍ നറുപുഞ്ചിരിയോടെ

ബിസിനസ്സില്‍ നറുപുഞ്ചിരിയോടെ

MG_0237-1024x937ഗ്രൂമിങ് കമ്പനി

ഒരു വിഷയത്തെക്കുറിച്ചുള്ള അറിവ് ആര്‍ജ്ജിക്കുമ്പോള്‍ മാത്രമാണ് നിങ്ങള്‍ ആ വിഷയത്തില്‍ യഥാര്‍ത്ഥ മാറ്റം കൊണ്ടുവരുന്നത്. അങ്ങനെ നിങ്ങള്‍ക്ക് ആ മാറ്റത്തിന്റെ തുടക്കക്കാരനാവാന്‍ സാധിക്കുന്നു. Metanoeo എന്ന ഗ്രൂമിങ് കമ്പനി ഈ വിഷയത്തില്‍ 360 ഡിഗ്രി സേവനം നല്‍കുന്ന കമ്പനിയാണ്. ഒരു വ്യക്തിയുടെ സമ്പൂര്‍ണ്ണമായ മാറ്റമാണ് ഈ കമ്പനി നടത്തുന്നത്. മിസ് സൗത്തിന്ത്യ, മിസ് ക്വീന്‍ ഓഫ് ഇന്ത്യ, മിസ് ഏഷ്യ എന്നീ മത്സരങ്ങളുടെ വ്യക്തിത്വവികാസത്തിനുള്ള ഔദ്യോഗിക സ്ഥാപനം Metanoeo ആണെന്നറിയുക. മത്സരത്തിലെ സബ്‌ടൈറ്റിലുകള്‍ക്കുള്ള ഉപസമിതിയുടെ ചെയര്‍മാന്‍ കൂടിയായിരുന്നു ഇദ്ദേഹം. അന്താരാഷ്ട്ര ഫാഷന്‍ ഫെസ്റ്റിവലിലും മിസ്റ്റര്‍ ആന്റ് മിസ് ബോഡി പെര്‍ഫെക്ടിലും വ്യക്തിത്വവികാസത്തിനുള്ള ചുമതലയും Metanoeo വിനായിരുന്നു. കോര്‍പറേറ്റ് പരിശീലനം, പ്രൊഫഷണല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പരിശീലനം എന്നിവയും Metanoeo നടത്തിവരുന്നു.

ഇവന്റ് സൊലൂഷന്‍

വിവിധ അന്താരാഷ്ട്ര മത്സരങ്ങളുടെ വ്യക്തിത്വവികാസപരിപാടിയുടെ അനുഭവം ഡോക്ടര്‍ക്ക് മറ്റൊരു ഉള്‍ക്കാഴ്ച നല്‍കി. പരമ്പരാഗതമായി നിലവിലുള്ള ഇവന്റ് മാനേജ്‌മെന്റ് കമ്പനികള്‍ക്ക് ഒട്ടേറെ പോരായ്മകള്‍ ഉണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി. എങ്ങനെ സമയത്തിന്റെയും പണത്തിന്റെയും കാര്യത്തില്‍ നഷ്ടങ്ങള്‍ നികത്താമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഇങ്ങനെ ലാഭിക്കുന്ന തുക അതിന് പണം മുടക്കുന്ന സംഘടനയ്‌ക്കോ വ്യക്തിക്കോ അതുപോലെ സമൂഹത്തിന് പൊതുവെയോ ഗുണകരമാക്കാമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു. അങ്ങനെയാണ് സെവന്റ്‌സ് കണ്‍സള്‍ട്ടന്റ്‌സ് എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനി രൂപപ്പെടുന്നത്. ഇവന്റിലും എന്റര്‍ടെയിന്റ്‌മെന്റിലും ആഴത്തില്‍ അറിവുള്ള ഒരു കൂട്ടം യുവത്വത്തിന്റെ സംഘമാണിപ്പോള്‍ സെവന്റ്‌സ് കണ്‍സള്‍ട്ടന്റ്‌സ്. പ്രൊഫഷണലിസത്തിന്റെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ ഇവന്റ് സൊലൂഷനും സേവനവും നല്‍കുക എന്നതാണ് കമ്പനിയുടെ കാഴ്ചപ്പാട്. അതേ സമയം ഇക്കാര്യത്തില്‍ അങ്ങേയറ്റത്തെ നവീനതയും ഗുണനിലവാരവും സത്യസന്ധതയും പുലര്‍ത്തുന്നതിലും കമ്പനി ശ്രദ്ധിക്കുന്നു. ഇവന്റുമായി ബന്ധപ്പെട്ട് പ്ലാനിങ്, മാനേജ്‌മെന്റ്, കോ-ഓര്‍ഡിനേഷന്‍, നടത്തിപ്പ് എന്നിവയെല്ലാം സെവന്റ്‌സ് നിര്‍വ്വഹിക്കുന്നു.

ഡെന്റല്‍ ടൂറിസം

പുഞ്ചിരിയുടെ ഡിസൈനര്‍ എന്ന നിലയ്ക്കും സൗന്ദര്യം കൂട്ടുന്ന ദന്തവിദഗ്ധന്‍ എന്ന നിലയിലുമുള്ള അദ്ദേഹത്തിന്റെ കീര്‍ത്തി ഇതിനകം ലോകത്തോളം വളര്‍ന്നു. ദന്തസംബന്ധിയായ യാത്രാസേവനം തുടങ്ങിവെച്ച തുടക്കക്കാരില്‍ ഒരാളാണ് ഡോ. തോമസ് നെച്ചുപ്പാടം. ലോകത്തെ 45 രാഷ്ട്രങ്ങളില്‍ നിന്നുള്ള 25000 ഓളം രോഗികളെ അദ്ദേഹത്തിന്റെ കീഴിലുള്ള നെച്ചുപ്പാടം ഡന്റല്‍ ക്ലിനിക് ആന്റ് റിസര്‍ച്ച് സെന്റര്‍ ഇതിനോടകം ചികിത്സിച്ചു കഴിഞ്ഞു. രോഗികളായി എത്തിയവരില്‍ പലരും ലോകത്തെ പ്രശസ്തരായ വ്യക്തികളാണ്. ഇതില്‍ എടുത്തുപറയേണ്ട ഒരു പേരാണ് ജെഫ് എഡ്വേര്‍ഡ്‌സിന്റേത്. ഇംഗ്ലണ്ടിലെ രാജ്ഞിയുടെ ഉപദേശകനും മുന്‍ ജഡ്ജിയും ബ്രിട്ടീഷ് രാജവംശത്തിലെ അംഗവുമായ ഇദ്ദേഹം നെച്ചുപ്പാടം ക്ലിനിക്കിനെക്കുറിച്ച് എഴുതിയത് നോക്കൂ, ‘ഉപഭോക്താക്കള്‍ക്ക് മികച്ച സേവനമാണ് ഇവിടെ നല്‍കിവരുന്നത്. സമ്പൂര്‍ണ്ണ ദന്തപുനരുദ്ധാരണത്തിന്റെ കാര്യത്തില്‍ തീര്‍ത്തും ഉയര്‍ന്ന പ്രൊഫഷണല്‍ സമീപനമാണ് ഇവിടുത്തേത്. യു.കെയില്‍ ഞാന്‍ കൊടുക്കുന്നതിന്റെ നൂറിലൊരംശമേ ഫീസ് ആകുന്നുള്ളൂ. ആത്യന്തികഫലത്തെക്കുറിച്ച് ഞാന്‍ തീര്‍ത്തും സംതൃപ്തന്‍.’

ജൈവകൃഷി: ആരോഗ്യകരമായ സമീപനം

ഫാസ്റ്റ് ഫുഡ് സംസ്‌കാരവും ഉപഭോക്തൃസമൂഹവും അതിന്റെ എല്ലാ ദുഷ്ഫലങ്ങളോടും കൂടിയാണ് ഇവിടെ വളര്‍ന്നത്. ഇപ്പോഴത്തെ ആരോഗ്യസംരക്ഷണ സംവിധാനം ഇതിനെ നേരെയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഡോ.നെച്ചൂപ്പാടത്തിന് ഇക്കാര്യത്തെക്കുറിച്ച് വിശാലമായ വ്യത്യസ്ത സമീപനമാണ്. രോഗപ്രതിരോധം എന്ന സമീപനത്തോടെയാണ് അദ്ദേഹം ആരോഗ്യസംരക്ഷണം സംബന്ധിച്ച ഒരു സമഗ്രസമീപനത്തെ കാണുന്നത്. പറയുക മാത്രമല്ല, അദ്ദേഹം ജൈവകൃഷിരംഗത്തേക്ക് കാലെടുത്തുവെക്കുകയും ചെയ്തു. ഇപ്പോള്‍ അഗ്രോ-ഡയറി ഫാമിങ്ങില്‍ ഉള്ള നെച്ചൂപ്പാടം ഡയറി ഫാം പണി പൂര്‍ത്തിയായാല്‍ ഏറ്റവും മികച്ച ഡയറി ഉല്‍പന്നങ്ങള്‍ വിദേശത്തേക്കും കേരളത്തിലും ലഭ്യമാക്കുന്ന ആധുനിക ഫാം ആയി മാറും. കേരളത്തില്‍ ഇത്തരമൊന്ന് ആദ്യമായിരിക്കും.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.