ബിസിനസ്സില്‍ നറുപുഞ്ചിരിയോടെ

ബിസിനസ്സില്‍ നറുപുഞ്ചിരിയോടെ

IMG_0624-1024x819മീഡിയ

ഇന്ത്യ ഫോബ്‌സ് ഉള്‍പ്പെടെ ഒട്ടേറെ മാധ്യമങ്ങളിലും ടെലിവിഷന്‍ ചാനലുകളിലും ഡോ. നെച്ചുപ്പാടം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ പരിചയമാണ് ബ്രോഡ്കാസ്റ്റിംഗ് രംഗത്തേക്ക് കാലെടുത്ത് വെക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഇപ്പോള്‍ ഇന്ത്യ-മിഡില്‍ ഈസ്റ്റ് ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ ഡയറക്ടര്‍ ആണ് നെച്ചുപ്പാടം. ടിവി ന്യൂ എന്ന ബിസിനസ് ചാനല്‍ ഈ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്. വിവിധ പത്രങ്ങളിലും മാഗസിനുകളിലും ബ്ലോഗുകളിലും നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുള്ള അദ്ദേഹം വേള്‍ഡ് ഡെന്റല്‍ ടൂറിസം എന്ന പേരില്‍ ഒരു ബ്ലോഗ് കൈകാര്യം ചെയ്യുന്നുണ്ട്.

സാമൂഹ്യപ്രവര്‍ത്തനം

ഡോ. നെച്ചുപ്പാടത്തെ പൊതുവെ ലോകം അറിയുന്നത് പുഞ്ചിരിയുടെ ഡോക്ടര്‍ എന്ന നിലയ്ക്കാണ്. നിരവധി പ്രൊഫഷണല്‍ സംഘടനകളുടെ തലപ്പത്താണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. അമേരിക്കന്‍ ഡെന്റല്‍ അസോസിയേഷന്‍, ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്റസ്ട്രി, കേരള മാനേജ്‌മെന്റ് അസോസിയേഷന്‍, യംഗ് ഇന്ത്യന്‍സ് തുടങ്ങി ഒട്ടേറെ സംഘടനകളില്‍ അദ്ദേഹം അംഗമാണ്. കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയുടെ ഡയറക്ടര്‍ കൂടിയാണ് ഡോ. തോമസ് നെച്ചുപ്പാടം.
നെച്ചുപ്പാടം കുടുംബം

കോണ്‍ട്രാക്ടര്‍മാര്‍, പ്ലാന്റര്‍മാര്‍, വ്യവസായികള്‍, ഹോട്ടലുടമകള്‍, ഡോക്ടര്‍മാര്‍ എന്നിങ്ങനെ ഇന്ത്യയാകെ അറിയപ്പെടുന്ന പല പ്രമുഖരും ഉള്‍പ്പെട്ട ആഭിജാത കുടുംബമാണ് നെച്ചുപ്പാടം കുടുംബം. എട്ട് ദന്തല്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട ഒരു കുടുംബത്തില്‍ നിന്നാണ് ഡോ. തോമസ് നെച്ചുപ്പാടം വരുന്നത്. അച്ഛന്‍ ഡോ. കെ.ടി. പൗലോസ് നെച്ചുപ്പാടം മുതിര്‍ന്ന ഓര്‍ത്തോഡോന്റിസ്റ്റും പ്രോസ്‌തെറ്റിക് വിദഗ്ധനും ആണ്. ഡോ.നെച്ചുപ്പാടത്തിന്റെ സഹോദരങ്ങളും അവരുടെ ഭാര്യമാരും അറിയപ്പെടുന്ന ഡെന്റല്‍ ഡോക്ടര്‍മാരാണ്. ഡോ. തോമസ് നെച്ചുപ്പാടത്തിന്റെ ഭാര്യ ഡോ. നിതിയയും കൊച്ചി മറൈന്‍ ഡ്രൈവിലെ ആശുപത്രിയില്‍ കൂടെ പ്രാക്ടീസ് ചെയ്യുന്നു. നിസ്സി, നിധി, നോഹ എന്നിവര്‍ മക്കളാണ്. ജോലിയും കുടുംബവും പരിപൂര്‍ണ്ണ ബാലന്‍സില്‍ കൊണ്ടുപോകലാണ് ഡോ. നെച്ചുപ്പാടത്തിന്റെ ശൈലി.

ക്രിസ്തുവിലെ അടിയുറച്ച വിശ്വാസം

ക്രിസ്തുവില്‍ അടിയുറച്ച് വിശ്വസിക്കുന്ന ഒരു വിശ്വാസിയാണ് ഡോ. നെച്ചുപ്പാടം. ദൈവം തന്റെ മേല്‍ ചൊരിഞ്ഞ അസംഖ്യം ന•കള്‍ക്കും കൃപകള്‍ക്കും നന്ദിയുള്ളവനായി ഇരിക്കാന്‍ ഡോ. നെച്ചുപ്പാടം ആഗ്രഹിക്കുന്നു. ക്രിസ്തുവിനെ ഒരു മാതൃകാപുരുഷനായി കാണുന്ന അദ്ദേഹം എല്ലാ മേഖലയിലും ക്രിസ്തുവിന്റെ കാല്‍പാദങ്ങള്‍ പിന്തുടരാന്‍ ആഗ്രഹിക്കുന്നു.

ഉയരങ്ങളിലേക്ക് കുതിക്കുമ്പോഴും പാദങ്ങള്‍ തറയില്‍ ആഴത്തിലുറപ്പിക്കുന്നതിലും ഡോ. നെച്ചുപ്പാടം ശ്രദ്ധ പുലര്‍ത്തുന്നു. ഉയരങ്ങളുടെ ആകര്‍ഷണം മാത്രമല്ല, സമൂഹത്തിന് തന്നിലെ ഏറ്റവും നല്ല ഭാഗം തിരിച്ചുകൊടുക്കണമെന്ന് ഇദ്ദേഹം ആഗ്രഹിക്കുന്നു. വിവിധങ്ങളായ വ്യവസായസംരംഭക ദൗത്യത്തിലൂടെ അനുവാചകരുടെ ആത്മാവിനെയും പ്രാണനെയും ശരീരത്തെയും ഗുണകരമായി സ്വാധീനിക്കുവാന്‍ അദ്ദേഹം പ്രയത്‌നിക്കുന്നു.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.