യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം: ഒരാള്‍ പിടിയില്‍
ആറ്റിങ്ങല്‍: തിരുവനന്തപുരം വക്കത്ത് നടുറോഡില്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. പ്രധാനപ്രതിയായ വക്കം സ്വദേശി വിനായക് ആണ് പോലീസ് പിടിയിലായത്.
പ്രതികളുടെ മൊബൈല്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് വിനായകിനെ പിടികൂടിയത്. സംഭവത്തെതുടര്‍ന്ന് ഒളിവില്‍ പോയിരുന്ന നാലംഗ സംഘത്തിലെ മറ്റ് മൂന്ന്പേര്‍ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.
വക്കം മണക്കാട്ട് വീട്ടില്‍ നസീമ ബീവിയുടെ മകന് ഷബീര്‍ (23) ആണ് നാല്‍വര്‍ സംഘത്തിന്റെ മര്‍ദനമേറ്റു മരിച്ചത്. ഷബീറിനൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന ഉണ്ണിക്കൃഷ്ണന്(26) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഞായറാഴ്ച വൈകുന്നേരം വക്കം പുത്തന്‍നട ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ നാല് യുവാക്കള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
Photo Courtesy : Google/ images may be subject to copyright