റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാനയം പ്രഖ്യാപിച്ചു
മുംബൈ: മുഖ്യ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വായ്പാനയം പ്രഖ്യാപിച്ചു. കേന്ദ്ര ബജറ്റ് വിലയിരുത്തിയ ശേഷം മാര്‍ച്ചിലോ ഏപ്രിലിലോ ആയിരിക്കും ആര്‍ബിഐ നിരക്കുകളില്‍ മാറ്റം വരുത്തുക.
നിരക്കുകളില്‍ 0.25 ശതമാനം കുറവുണ്ടായേക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഡിസംബറില്‍ നടന്ന അവലോകന നയത്തിലും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നില്ല. സെപ്തംബറില്‍ റിപ്പോ നിരക്ക് 7.25 ശതമാനത്തില്‍ നിന്ന് 6.75% ആയും റിവേഴ്സ് റിപ്പോ 6.25 ശതമാനത്തില്‍ നിന്ന് 5.75 ശതമാനമായി കുറച്ചിരുന്നു.
റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നല്കുന്ന വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്. ബാങ്കുകളില്‍ നിന്ന് റിസര്‍വ് ബാങ്ക് സ്വീകരിക്കുന്ന വായ്പയുടെ പലിശയാണ് റിവേഴ്സ് റിപ്പോ നിരക്ക്.
Photo Courtesy : Google/ images may be subject to copyright