മുഖ്യമന്ത്രിക്ക് ഇനി അലോസരത്തിന്റെ നാളുകള്‍: പിണറായി വിജയന്‍

മുഖ്യമന്ത്രിക്ക് ഇനി അലോസരത്തിന്റെ നാളുകള്‍: പിണറായി വിജയന്‍

PINARAYI VIJAYAN  CPM  STATE  SECRETARY

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഇനി അലോസരത്തിന്റെ നാളുകളായിരിക്കുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ ഉമ്മന്‍ ചാണ്ടിക്ക് യോഗ്യതയില്ലെന്നും പിണറായി പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാവുമെന്നും അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ നിയമസഭയ്ക്ക് അകത്തും പുറത്തും സി.പി.എം ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയായി തുടര്‍ന്നുകൊണ്ട് സുഖമായി ഇറങ്ങി നടക്കാമെന്നു ഉമ്മന്‍ ചാണ്ടി വിചാരിക്കേണ്ടെന്നും സരിതയുടെ ആരോപണങ്ങളിലൂടെ പുറത്തുവന്നത് കോണ്‍ഗ്രസിന്റെ അപചയമാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
എല്ലാക്കാര്യങ്ങളും നിഷേധിക്കുന്ന കോണ്‍ഗ്രസുകാര്‍ സരിതയുടെ ആരോപണങ്ങള്‍ നിഷേധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. നവകേരള മാര്‍ച്ചിന്റെ ഭാഗമായി കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.

 

Photo Courtesy : Google/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.