ഭൂമികയ്യേറ്റം: പി.വി ശ്രീനിജിനെതിരായ പരാതി കോടതി തള്ളി

ഭൂമികയ്യേറ്റം: പി.വി ശ്രീനിജിനെതിരായ പരാതി കോടതി തള്ളി

sreeഇരിങ്ങാലക്കുട: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റീസ് കെ.ജി ബാലകൃഷ്ണന്റെ മരുമകന്‍ അഡ്വക്കേറ്റ് പി.വി ശ്രീനിജിന്‍ ചാലക്കുടിപ്പുഴ കൈയ്യേറി റിസോര്‍ട് നിര്‍മ്മിച്ചുവെന്ന പരാതി കോടതി തള്ളി. മലയാളവേദി പ്രസിഡന്റ് ജോര്‍ജ് വട്ടുകുളം നല്‍കിയ പരാതിയാണ് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയത്.
ചാലക്കുടിപ്പുഴയുടെ തീരത്തെ ഒരേക്കറോളം പുറമ്പോക്ക് ഭൂമി ശ്രീനിജിന്‍ കയ്യേറിയെന്ന് ആരോപിച്ച് 2011ലാണ് ജോര്‍ജ് വട്ടുകുളം കോടതിയില്‍ പരാതി നല്‍കിയത്. കേരളത്തിലെ പ്രമുഖമാധ്യമങ്ങള്‍ വന്‍പ്രാധാന്യത്തോടെയാണ് ഈ വാര്‍ത്ത നല്‍കിയത്. എന്നാല്‍ ശ്രീനിജിനെതിരായ പരാതി കോടതി തള്ളിയ വാര്‍ത്ത പലരും പ്രസിദ്ധീകരിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
വാര്‍ത്ത നല്‍കാന്‍ മാധ്യമങ്ങള്‍ കാട്ടുന്ന വിമുഖതയെക്കുറിച്ച് അദ്ദേഹം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പ്രതികരിച്ചിരുന്നു. പ്രതികച്ചും രാഷ്ട്രീയ പ്രേരിതമായ നീക്കമായിരുന്നു ഈ ആരോപണങ്ങളെന്നും നെഗറ്റീവ് വാര്‍ത്തകള്‍ നല്‍കാനാണ് മാധ്യമങ്ങള്‍ താല്പര്യം പ്രകടിപ്പിക്കുന്നതെന്നും ശ്രീനിജിന്‍ യുണീക് ടൈംസിനോട് പറഞ്ഞു.

കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് വഴക്കും ഗ്രൂപ്പിന്റെ ഉള്ളിലെ ഗ്രൂപ്പ് വഴക്കുമായിരുന്നു തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മജിസ്‌ട്രേറ്റ് കെ.ജി. ഉണ്ണികൃഷ്ണനാണ് കേസ് പരിഗണിച്ചത്. കേസില്‍ തഹസില്‍ദാര്‍ അടക്കമുള്ളവരെ കോടതി വിസ്തരിച്ചിരുന്നു.

ഏകദേശം അഞ്ചു വർഷങ്ങൽക്കു മുന്പ് അതായതു കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് മൂന്ന് മാസം മുൻപ്….. ‘എനിക്ക് അന്നമനടയിൽ ഒരു റി…

Posted by Pv Sreenijin on Monday, February 1, 2016

Photo Courtesy: Google/images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.