ഇന്ന് ലോക കാന്‍സര്‍ ദിനം….

ഇന്ന് ലോക കാന്‍സര്‍ ദിനം….

cancerഫെബ്രുവരി 4- ഇന്ന് ലോക കാന്‍സര്‍ ദിനം. ശരീരത്തെ കാര്‍ന്നു തിന്നുന്ന അര്‍ബുദത്തെ തോല്പിക്കാന്‍ നമുക്ക് കഴിയും എനിക്ക് കഴിയും എന്ന മുദ്രാവാക്യവുമായാണ് ലോകം ഇന്ന് കാന്‍സര്‍ ദിനം ആചരിക്കുന്നത്. യൂണിയന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ കാന്‍സര്‍ കണ്‍ട്രോളിന്റെ നേതൃത്വത്തിലാണ് ഫെബ്രുവരി 4 ലോക കാന്‍സര്‍ ദിനമായി ആചരിക്കുന്നത്.

2020 ആകുമ്പോഴേക്കും ലോകത്തെ കാന്‍സര്‍ ബാധിതരുടെ എണ്ണം ഒന്നര കോടി കവിയുമെന്നാണ് ലോകാരോഗ്യ സംഘടന സൂചിപ്പിക്കുന്നത്. മനുഷ്യശരീരത്തിലെ കോശവളര്‍ച്ചയിലുണ്ടാകുന്ന അനിയന്ത്രിതമായ വ്യതിയാനം മൂലമാണ് അര്‍ബുദം ഉണ്ടാകുന്നത്. പുകയില, മദ്യം, റേഡിയേഷന്‍, അന്തരീക്ഷ മലിനീകരണം, അണുപ്രസരണം എന്നിവയാണ് പൊതുവേ കാന്‍സറിന് കാരണമാകുന്നത്.
സ്തനാര്‍ബുദം, രക്താര്‍ബുദം, പ്രോസ്റ്റേറ്റ് കാന്‍സര്‍, ശ്വാസകോശാര്‍ബുദം എന്നിങ്ങനെ 150ലധികം തരം കാന്‍സറുകളുണ്ട്. ഇതില്‍ 60 ശതമാനവും ചികില്‍സിച്ച് ഭേദമാക്കാനും ഫലപ്രദമായി നിയന്ത്രിക്കാനും സാധിക്കും. രോഗത്തിന്റെ ആദ്യാവസ്ഥയില്‍തന്നെ കണ്ടെത്തി ചികിത്സ ആരംഭിക്കുമ്പോഴാണ് അര്‍ബുദത്തെ പൂര്‍ണമായി തുരത്താനാവുക.
പുരുഷന്മാര്‍ 50 വയസ്സിനുശേഷവും സ്ത്രീകള്‍ 40 വയസ്സിനുശേഷവും വര്‍ഷത്തിലൊരിക്കല്‍ കാന്‍സര്‍ രോഗനിര്‍ണയ പരിശോധനകള്‍ നടത്തുന്നത് ഗുണകരമാണ്. അര്‍ബുദത്തെ നമുക്ക് നിര്‍ഭയം നേരിടാനാവുമെന്ന ചിന്തയോടുകൂടി ഈ കാന്‍സര്‍ ദിനം ആചരിക്കാം.

 

Photo Courtesy: Google/images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.