യുവത്വത്തിന്റെ ആവേശവുമായി മെക്‌സിക്കോ

യുവത്വത്തിന്റെ ആവേശവുമായി മെക്‌സിക്കോ

mexവിശാലമായ തീരങ്ങളും മരുഭൂമികളും കുന്നുകളും കാടുകളും ചേര്‍ന്ന മനോഹരമായ രാജ്യമാണ് മെക്‌സിക്കോ. യുണൈറ്റഡ് സ്റ്റേറ്റ്‌സിനടുത്ത് സ്ഥിതിചെയ്യുന്ന ഈ രാജ്യം വ്യത്യസ്തമായ ഭൂമിശാസ്ത്രഘടനകളാല്‍ സമ്പന്നമാണ്. ഇപ്പോഴും കൊളോണിയല്‍ ഘടനകള്‍ കാത്തുസൂക്ഷിക്കുന്ന മെക്‌സിക്കോ നേരത്തെ സ്‌പെയിനിന്റെ കോളനിയായിരുന്നു.

നഗരത്തില്‍ അഴിഞ്ഞാടുന്ന ഡ്രഗ് മാഫിയകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ തികച്ചും അപവാദപ്രചരണം മാത്രമാണ്. യഥാര്‍ത്ഥത്തില്‍ ഇവിടം അങ്ങേയറ്റം സമാധാനപരവും ആകര്‍ഷണിയവുമാണ്. മെക്‌സിക്കോ നഗരത്തിന് പുറമെ, മെറിഡ, ഹ്വാട്ടല്‍കോ, ഗ്വാനജുവാട്ടോ, പ്യൂബ്ല എന്നീ നഗരങ്ങളും പ്രശസ്തമാണ്.

കൊളോണിയല്‍ നൊസ്റ്റാള്‍ജിയ ഉള്ള മനോഹര നഗരമാണ് മെക്‌സിക്കോ. സാധാരണ അമേരിക്കന്‍ നഗരത്തില്‍ നിന്നും ഏറെ വ്യത്യസ്തമായ ഇവിടെ 2 കോടിയാണ് ജനസംഖ്യ. കൊളോണിയല്‍ കാലത്തെ കെട്ടിടങ്ങള്‍ നഗരത്തിലെമ്പാടും കാണാം. കാലപ്പഴക്കമുള്ള ഈ കെട്ടിടങ്ങളില്‍ ഭൂരിഭാഗവും ഈയിടെ സര്‍ക്കാര്‍ പുനര്‍നവീകരിച്ചു.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.