യുവത്വത്തിന്റെ ആവേശവുമായി മെക്‌സിക്കോ

യുവത്വത്തിന്റെ ആവേശവുമായി മെക്‌സിക്കോ

mexxഅസ്‌ടെക് കനാലുകള്‍ നഗരത്തിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് ആകര്‍ഷണ കേന്ദ്രമാണ്. ഫ്രിഡ കാലോയുടെ പഴയ സ്റ്റുഡിയോ സന്ദര്‍ശനവും ഭര്‍ത്താവ് ഡീഗോ റിവേറയുടെ വിഖ്യാതചിത്രങ്ങളും മെക്‌സിക്കോ നഗരത്തിന്റെ ഹൃദയമിടിപ്പുകളാണ്. പോളന്‍കോയിലെയും കോണ്ടെസയിലെയും മികവാര്‍ന്ന ഭക്ഷണശാലകളിലെ വിഭവങ്ങള്‍ രുചിച്ചുനോക്കുന്ന കാര്യം ഉറപ്പുവരുത്തണം.

നഗരത്തില്‍ വെറുതെ ചുറ്റിയടിക്കുമ്പോള്‍ തന്നെ ആയിരക്കണക്കിന് കൗതുകക്കാഴ്ചകളാണ് നിങ്ങളെ വരവേല്‍ക്കുന്നത്. കൊളോണിയല്‍ കാലത്തെ മറ്റൊരു അത്ഭുതമാണ് പ്യുയേബ്ല. മെക്‌സിക്കോ നഗരത്തിന്റെ അത്രയും ജനസംഖ്യ ഇവിടെയില്ല. ഈ പുരാതന നഗരത്തിലേക്കെത്താന്‍ മെക്‌സിക്കോ നഗരത്തില്‍ നിന്നും രണ്ടു മണിക്കൂര്‍ യാത്ര ചെയ്യണം. ഈ ലഘുയാത്രയ്ക്ക് കാറോ ബസോ തിരഞ്ഞെടുക്കാം. മെക്‌സിക്കന്‍ ആര്‍ടുകള്‍ പ്രദര്‍ശിപ്പിക്കുന്ന ചരിത്ര മ്യൂസിയവും വിഭിന്നമാണ്. മെക്‌സിക്കന്‍ ഭക്ഷണം രുചിക്കാന്‍ ആവേശമുണ്ടെങ്കില്‍ പ്യുവെബ്ല നഗരത്തില്‍ നിന്നും അറബിക് ബ്രഡില്‍ വിതരണം ചെയ്യുന്ന പ്രത്യേക പ്രാദേശിക വിഭവമായ ടാകോ അറാബെ ഒരിക്കലും ഒഴിവാ ക്കരുത്. പാര്‍പ്പിടങ്ങള്‍ നിറഞ്ഞ ഈ നഗരത്തില്‍ നിങ്ങള്‍ക്ക് വളരെ കുറഞ്ഞചെലവില്‍ താമസസൗകര്യം കണ്ടെത്താനാവും.

യഥാര്‍ത്ഥ മെക്‌സിക്കോ എന്ന് വിളിക്കാവുന്ന മറ്റൊരിടമാണ് മെറിഡ. പുരാതന മായന്‍ സംസ്‌കാരത്തിന്റെ അവശിഷ്ടങ്ങള്‍ മെറിഡയില്‍ നിറയെ കാണാം. വാരാന്ത്യങ്ങള്‍ സുഖകരമായി ചെലവഴിക്കാവുന്ന ഈ നഗരം പകല്‍ സഞ്ചാരത്തിന് അനുയോജ്യമാണ്. അധികം ആള്‍പ്പാര്‍പ്പില്ലാത്ത ഇവിടെ മായന്‍ ഇഷ്ടികകള്‍കൊണ്ട് നിര്‍മ്മിച്ച പഴയ നൂറ്റാണ്ടിലെ കത്തീഡ്രലുകള്‍ കാണാം. മെറിഡ യിലെ പ്രധാന മത്സ്യബന്ധന ഗ്രാമമായ സെലസ്ടന്‍ എന്ന ഗ്രാമം സന്ദര്‍ശിക്കുന്നതും നല്ലതാണ്.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.